പട്‌ന: നിങ്ങളെ തീവ്രവാദിയായി പ്രഖ്യാപിക്കാന്‍ ഒരു നിമിഷം മതിയെന്ന് അധ്യാപകനെ ഭീഷണിപ്പെടുത്തി പൊലിസ്. ഇതിന്റെ ദൃശ്യം സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്. ബിഹാറിലെ പട്‌നയില്‍ നിന്നുള്ള സംഭവം അധികാരത്തിന്റെ ദുരുപയോഗവും അഹന്തയും വ്യക്തമാക്കുന്നതാണ്.
പറ്റ്‌നയില്‍ നിന്ന് 165 കിലോമീറ്റര്‍ അകലെയുള്ള ജാമുയി പൊലിസ് സ്‌റ്റേഷനിലാണ് സംഭവമെന്ന് എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്തു. ഒരു കേസുമായി ബന്ധപ്പെട്ട് കുടുംബത്തോടൊപ്പം സ്റ്റേഷനിലെത്തിയതായിരുന്നു അധ്യാപകന്‍. സ്റ്റേഷനിലേക്ക് വിളിപ്പിച്ചിട്ട് മൂന്നു ദിവസം വൈകിയാണ് അധ്യാപകന്‍ എത്തിയത്. ഇതില്‍ കോപാകുലനായ പൊലിസ് ഉദ്യോഗസ്ഥന്‍ രാജേഷ് ശരണ്‍ അധ്യാപകനോട് ആക്രോശിച്ചു.
#Watch | "तुम पर काल मंडरा रहा": बिहार के पुलिसवाले का टीचर को धमकी देने का VIDEO वायरलhttps://t.co/H6sTFrXNxO pic.twitter.com/oL9TyER4w6
— NDTV India (@ndtvindia) May 3, 2023
അധ്യാപകന്‍ തന്റെ ഭാഗം വ്യക്തമാക്കുന്നതിനിടെയാണ് രാജേഷ് ശരണ്‍ ഭീഷണി മുഴക്കിയത് ‘അധികം സംസാരിക്കരുത്. ആളുകളെ തീവ്രവാദികളായി പ്രഖ്യാപിക്കുക എന്നതാണ് ഞങ്ങളുടെ ജോലി. ഒരു നിമിഷം കൊണ്ട് നിങ്ങളെ തീവ്രവാദിയായി പ്രഖ്യാപിക്കും’ രാജേഷ് ശരണ്‍ പറഞ്ഞു.
ദൃശ്യത്തില്‍ പൊലിസുകാരനു ചുറ്റും ആളുകളെ കാണാം. പക്ഷെ ആരും ഇടപെട്ടില്ല. സംഭവത്തില്‍ ജാമുയി പൊലിസ് അന്വേഷണത്തിന് ഉത്തരവിട്ടു.
Comments are closed for this post.