2023 June 01 Thursday
പോരാട്ടങ്ങളും യാതനകളും മനുഷ്യനെ പൂര്‍ണതയിലെത്തിക്കുന്നു. ഇന്ദിരാഗാന്ധി

കശ്മീരില്‍ സൈനിക വാഹനത്തിന് നേരെ ആക്രമണം; സി.ഐ.എസ്.എഫ് ഓഫിസര്‍ക്ക് വീരമൃത്യു

ജമ്മു: കശ്മീരില്‍ സൈനിക വാഹനത്തിന് നേരെ ആക്രമണം. ചദ്ദ ക്യാംപിന് സമീപമാണ് ആക്രമണമുണ്ടായത്. സി.എസ്.എഫ് ഓഫിസര്‍ക്ക് വീരമൃത്യു. രണ്ട് ജവാന്‍മാര്‍ക്ക് പരിക്ക്. ഡ്യൂട്ടിക്കായി പോകുന്ന 15 സി.ഐ.എസ്എഫ് ജവാന്‍മാരാണ് ബസില്‍ ഉണ്ടായിരുന്നത്.

സുജാവന്‍ മേഖലയില്‍ ഇന്ന് പുലര്‍ച്ചെ നടന്ന ഏറ്റുമുട്ടലില്‍ സൈനികന്‍ കൊല്ലപ്പെട്ടിരുന്നു. നാല് സൈനികര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. അതിനിടെ ബാരാമുല്ലയില്‍ നടന്ന ഏറ്റുമുട്ടലില്‍ നാല് ഭീകരരെ സൈന്യം വധിച്ചു.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.