2023 March 28 Tuesday
പോരാട്ടങ്ങളും യാതനകളും മനുഷ്യനെ പൂര്‍ണതയിലെത്തിക്കുന്നു. ഇന്ദിരാഗാന്ധി

പാര്‍ലമെന്റ് ബജറ്റ് സമ്മേളനത്തിന് ഇന്ന് തുടക്കം

ന്യൂഡല്‍ഹി: പാര്‍ലമെന്റ് ബജറ്റ് സമ്മേളനം ഇന്നാരംഭിക്കും. രാഷ്ട്രപതി ദ്രൗപതി മുര്‍മു നയപ്രഖ്യാപന പ്രസംഗം നടത്തും. നാളെയാണ് പൊതുബജറ്റ് രാഷ്ട്രപതി പദവിയിലെത്തിയ ശേഷം ദ്രൗപതി മുര്‍മു ആദ്യമായി പാര്‌ലമെന്റിന്റിലെ ഇരുസഭകളെയും അഭിസംബോധന ചെയ്യും. രണ്ട് ഘട്ടമായിട്ടാണ് ബജറ്റ് സമ്മേളനം. ആദ്യ ഘട്ടം ഇന്നാരംഭിച്ചു അടുത്ത മാസം 14 ന് അവസാനിക്കും. മാര്‍ച്ച് 14 മുതല്‍ ഏപ്രില്‍ 6 വരെയാണ് രണ്ടാംഘട്ടം സഭ .

ബജറ്റിന് മുന്നോടിയായി ഇന്ന് സാമ്പത്തിക സര്‍വേ പുറത്ത് വിടും. സമ്മേളന കാലയളവില്‍ പാസാക്കാനായി 36 ബില്ലുകളാണ് തയാറാക്കിയിരിക്കുന്നത്.ഈ സര്‍ക്കാറിന്റെ അവസാന സമ്പൂര്‍ണ ബജറ്റാണു നാളെ അവതരിപ്പിക്കുന്നത്

സമ്മേളനം ഫലപ്രദമായി നടക്കാന്‍ പ്രതിപക്ഷത്തിന്റെ സഹായം വേണമെന്ന് സര്‍ക്കാര്‍ ഇന്നലെ ആവശ്യപ്പെട്ടിരുന്നു. വിലക്കയറ്റം , തൊഴിലില്ലായ്മ , ജാതി സെന്‍സസ് ,ന്യൂനപക്ഷങ്ങള്‍ നേരിടുന്ന പീഡനങ്ങള്‍ എന്നിവ ചര്‍ച്ച ചെയ്യണമെന്ന് പ്രതിപക്ഷം ആവശ്യപ്പട്ടു. അദാനിയുടെ ഓഹരി തകര്‍ച്ച പാര്‍ലമെന്റില്‍ ഉന്നയിക്കണമെന്നു തെലങ്കാന എംപി ചന്ദ്രശേഖര റാവു എംപിമാര്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു. ഈ വിഷയവും സര്‍വകക്ഷി സമ്മേളനത്തില്‍ ഉന്നയിച്ചു. ൂബി.ബി.സി ഡോക്യുമെന്റിറിയും ചര്‍ച്ചയായേക്കും.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.