2022 October 07 Friday
ലോകത്തില്‍ മാറ്റങ്ങള്‍ വരണമെന്ന് ഏവരും ആഗ്രഹിക്കുന്നു. എന്നാല്‍ സ്വയം മാറ്റത്തിനു വിധേയനവാന്‍ ആരും തയ്യാറല്ല താനും. ലിയോ ടോള്‍സ്റ്റോയ്

‘അവരുടെ കാല് തല്ലിയൊടിക്കൂ, ജാമ്യമെടുക്കാന്‍ ഞാന്‍ വരാം, ‘ ഉദ്ദവ് വിഭാഗത്തിനെതിരെ പരസ്യമായി അക്രമത്തിന് ആഹ്വാനം ചെയ്ത് ഷിന്‍ഡെ വിഭാഗം എം.എല്‍.എ

മുംബൈ: കുതിരക്കച്ചവടവും അധികാരകയ്യേറ്റവും കഴിഞ്ഞിട്ടും മഹാരാഷ്ട്രയില്‍ പ്രശ്‌നങ്ങള്‍ അവസാനിക്കുന്നില്ല. ഉദ്ധവ്-ഷിന്‍ഡെ വിഭാഗം തമ്മിലുള്ള ഏറ്റുമുട്ടല്‍ ഇപ്പോഴും തുടരുകയാണ്. കഴിഞ്ഞ ദിവസം നടന്ന ഒരു ചടങ്ങില്‍ മുഖ്യമന്ത്രി ഏക്‌നാഥ് ഷിന്‍ഡെക്കൊപ്പമുള്ള പാര്‍ട്ടി എം.എല്‍.എ പരസ്യമായി അക്രമത്തിന് ആഹ്വാനം ചെയ്തതാണ് അവസാനത്തേത്. പ്രകാശ് സര്‍വെ നടത്തിയ കൊലവിളി പരാമര്‍ശങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്.

‘നിങ്ങള്‍ക്ക് അവരുടെ കൈ ഒടിക്കാന്‍ കഴിയുന്നില്ലെങ്കില്‍ അവരുടെ കാല് ഒടിക്കൂ. നിങ്ങളെ ജാമ്യത്തില്‍ വിടാന്‍ ഞാന്‍ വരാം” എന്നായിരുന്നു പ്രകോപനപരമായ പ്രസംഗം. താക്കറെയുടെ നേതൃത്വത്തിലുള്ള ശിവസേനയെ കുറിച്ചാണ് സര്‍വെ സംസാരിച്ചത്. ആഗസ്റ്റ് 14ന് മുംബൈയിലെ മഗതാനെ ഏരിയയിലെ കൊക്കാനി പദ ബുദ്ധ വിഹാറില്‍ നടന്ന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു സര്‍വെ.

‘ആരെങ്കിലും നിങ്ങളോട് എന്തെങ്കിലും പറഞ്ഞാല്‍ അവര്‍ക്ക് മറുപടി പറയൂ’ അദ്ദേഹം സദസ്സിനോട് പറഞ്ഞു. ‘ആരുടെയും ദാദാഗിരി പൊറുക്കില്ല. നിങ്ങള്‍ അവരെ അടിക്കൂ. പ്രകാശ് സര്‍വേ എന്ന ഞാന്‍ നിങ്ങള്‍ക്കായി ഇവിടെയുണ്ട്. നിങ്ങള്‍ക്ക് അവരുടെ കൈകള്‍ ഒടിക്കാനായില്ലെങ്കില്‍ അവരുടെ കാലുകള്‍ ഒടിക്കൂ. അടുത്ത ദിവസം ഞാന്‍ നിങ്ങള്‍ക്ക് ജാമ്യം തരാം. വിഷമിക്കേണ്ട. ഞങ്ങള്‍ ആരുമായും യുദ്ധം ചെയ്യില്ല. എന്നാല്‍ ആരെങ്കിലും ഞങ്ങളോട് വഴക്കിട്ടാല്‍ ഞങ്ങള്‍ അവരെ വെറുതെ വിടില്ല’ സര്‍വെ കൂട്ടിച്ചേര്‍ത്തു.

പ്രകോപനപരമായ പ്രസ്താവനയില്‍ പ്രതിഷേധിച്ച് താക്കറെ വിഭാഗം ദഹിസര്‍ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിട്ടുണ്ട്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.