ന്യൂഡല്‍ഹി: ടൂള്‍കിറ്റ് കേസില്‍ കുറ്റാരോപിതയായ മലയാളി അഭിഭാഷക നികിത ജേക്കബിന് അറസ്റ്റില്‍ നിന്നും സംരക്ഷണം. മൂന്നാഴ്ചത്തേക്കാണ് ബോംബെ ഹൈക്കോടതിയുടെ പ്രിന്‍സിപ്പല്‍ ബെഞ്ച് അറസ്റ്റ് തടഞ്ഞത്. ഇതേ കേസില്‍ മറ്റൊരു കുറ്റാരോപിതനായ ശാന്തനു മുലുക്കിന് അറസ്റ്റില്‍ നിന്നും സംരക്ഷണം നല്‍കി കോടതിയുടെ ഔറംഗബാദ് ബെഞ്ച് ഇറക്കിയ ഉത്തരവ് കൂടി പരിഗണിച്ചാണ് നടപടി.
ഫെബ്രുവരി 17 നാണ് ശാന്തനു മുലുക്കിന്റെ വിധി പുറപ്പെടുവിച്ചത്.
ടൂള്‍കിറ്റ് കേസില്‍ ഞായറാഴ്ച ദിഷ രവി അറസ്റ്റിലായതിനു പിന്നാലെയാണ് മുലുക്കിനും നികിതക്കുമെതിരെ ജാമ്യമില്ലാ അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചത്. അഞ്ച് ദിവസത്തെ പൊലിസ് കസ്റ്റഡിയിലാണ് ദിഷ രവി. ഖാലിസ്ഥാന്‍ അനുകൂല സംഘടനയായ പോയറ്റിക് ജസ്റ്റിസ് ഫൗണ്ടേഷന്‍ സ്ഥാപിച്ച എം ഒ ധലിവാളിന്റെ ആവശ്യപ്രകാരം മൂന്ന് പേരും ചേര്‍ന്നാണ് ടൂള്‍കിറ്റ് നിര്‍മിച്ചതെന്നാണ് പൊലിസ് വാദം.
Comments are closed for this post.