ചെന്നൈ: ബി.ജെ.പി നേതാവും നടിയുമായ ഖുശ്ബു സുന്ദറിനെ അറസ്റ്റ് ചെയ്തു. മനുസ്മൃതിയുടെ പേരില്‍ സ്ത്രീകളെ അപമാനിച്ചെന്നാരോപിച്ച് വി.സി.കെ നേതാവ് തിരുമാവളവന്‍ എം.പിയെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ടുള്ള പ്രതിഷേധ പരിപാടിയില്‍ പങ്കെടുക്കാനായി ചിദംബരത്തേക്ക് പോകുന്ന വഴിക്കായിരുന്നു ഖുശ്ബുവിനെ അറസ്റ്റ് ചെയ്തത്.
കൊവിഡ് മാനദണ്ഡം ലംഘിച്ചുവെന്ന് ചൂണ്ടിക്കാട്ടിയാണ് അറസ്റ്റ്. സമരത്തിന് പൊലിസ് അനുമതി നിഷേധിച്ചിരുന്നു.
ഖുശ്ബു തന്നെയാണ് തന്നെ അറസ്റ്റ് ചെയ്ത വിവരം ട്വിറ്ററിലൂടെ പുറത്തു വിട്ടത്. അറസ്റ്റ് ചെയ്തു പൊലിസ് വാനില്‍ കയറ്റിയ ചിത്രവും ഖുശ്ബു പോസ്റ്റ് ചെയ്തിട്ടുണ്ട്.
കോണ്‍ഗ്രസില്‍ നിന്നും രാജിവെച്ച് ഖുശ്ബു അടുത്തിടെ ബി.ജെ.പിയില്‍ ചേര്‍ന്നിരുന്നു. രാജ്യത്തെ ശരിയായ ദിശയിലേക്ക് കൊണ്ടുപോകാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെപ്പോലുള്ള ഒരാളെ ആവശ്യമാണെന്ന് താന്‍ തിരിച്ചറിഞ്ഞിരിക്കുന്നു എന്നായിരുന്നു ബി.ജെ.പി അംഗത്വം എടുത്തതിന് പിന്നാലെ ഖുശ്ബുവിന്റെ വിശദീകരണം.
Comments are closed for this post.