ന്യൂഡല്‍ഹി: ഇക്കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ എ.എ.പിയുടെ മുന്നേറ്റത്തിലേക്ക് വിരല്‍ ചൂണ്ടി എക്‌സിറ്റ് പോള്‍ ഫലങ്ങള്‍. പഞ്ചാബില്‍ കോണ്‍ഗ്രസിനെ മറിച്ചിട്ട് ആം ആദ്മി പാര്‍ട്ടി അധികാരത്തിലെത്തുമെന്നാണ് ഫലങ്ങള്‍ വ്യക്തമാക്കുന്നത്.
എഎപി 76 മുതല്‍ 90 സീറ്റുകള്‍ വരെ നേടി അധികാരത്തില്‍ വരുമെന്നാണ് എക്‌സിറ്റ് പോള്‍ ഫലം സൂചിപ്പിക്കുന്നത്. ഭരിക്കുന്ന പാര്‍ട്ടിയായ കോണ്‍ഗ്രസ് 19 മുതല്‍ 31 സീറ്റുകളിലേക്ക് ചുരുങ്ങിയേക്കും. അകാലി ദള്‍ 7 മുതല്‍ 11 സീറ്റുകള്‍ നേടും. പഞ്ചാബില്‍ കാലുറപ്പിക്കാന്‍ ശ്രമിക്കുന്ന ബിജെപി ഒന്ന് മുതല്‍ നാല് സീറ്റ് വരെ ലഭിക്കുമെന്നും ഇന്ത്യ ടുഡെ ആക്‌സിസ് മൈ ഇന്ത്യ എക്‌സിറ്റ് പോള്‍ ഫലം സൂചിപ്പിക്കുന്നു.
ഗോവയില്‍ ബിജെപി 13 മുതല്‍ 17 വരെ സീറ്റുകള്‍ നേടിയേക്കുമെന്ന് സര്‍വേ പറയുന്നു. കോണ്‍ഗ്രസ് 13 മുതല്‍ 17 വരെ സീറ്റുകള്‍ നേടി ഇഞ്ചോടിഞ്ച് പോരാട്ടം കാഴ്ചവെക്കുമെന്നാണ് സര്‍വേ ഫലം സൂചിപ്പിക്കുന്നത്. ആം ആദ്മി പാര്‍ട്ടി 2 മുതല്‍ 6 സീറ്റ് വരെ നേടി ഗോവയില്‍ വരവറിയിക്കുമെന്നാണ് ഫലങ്ങള്‍ പ്രവചിക്കുന്നത്. അതേസമയം, 16 സീറ്റോടെ കോണ്‍ഗ്രസ് ഏറ്റവും കൂടുതല്‍ സീറ്റ് നേടുമെന്നാണ് ടൈംസ് നൗ അഭിപ്രായ സര്‍വേ ഫലം സൂചിപ്പിക്കുന്നത്. ബിജെപി 14 സീറ്റും എഎപി 2 സീറ്റും നേടുമെന്നാണ് പ്രവചനം.
ഉത്തര്‍പ്രദേശില്‍ യോഗി ആദിത്യനാഥ് സര്‍ക്കാരിന് തുടര്‍ഭരണം ലഭിക്കുമെന്നാണ് പുറത്തുവരുന്ന സര്‍വേ ഫലങ്ങള്‍ സൂചിപ്പിക്കുന്നത്. 262 മുതല്‍ 277 സീറ്റുകള്‍ വരെ നേടി ബിജെപി അധികാരത്തില്‍ വരുമെന്നാണ് റിപബ്ലിക് ടിവി സര്‍വേ പറയുന്നു. സമാജ് വാദി പാര്‍ട്ടി 119 മുതല്‍ 134 സീറ്റുകള്‍ നേടും. ബിഎസ്പിക്ക് 7 മുതല്‍ 15 ലഭിച്ചേക്കും. കോണ്‍ഗ്രസ് വലിയ ചലനങ്ങളുണ്ടാക്കാതെ 3 മുതല്‍ 8 സീറ്റുകളിലേക്ക് ചുരുങ്ങുമെന്നാണ് പ്രവചനം.
മണിപ്പൂരില്‍ ബിജെപി തന്നെ അധികാരത്തിലെത്തുമെന്നാണ് എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ സൂചിപ്പിക്കുന്നത്. 27 മുതല്‍ 31 സീറ്റുകള്‍ വരെ ബിജെപി നേടിയേക്കും. കോണ്‍ഗ്രസ് 11 മുതല്‍ 17 വരെയും തൃണമൂല്‍ 6 മുതല്‍ 10 സീറ്റുകളും നേടുമെന്നാണ് റിപബ്ലിക് ടിവി എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ പ്രവചിക്കുന്നത്.
ഉത്തരാഖണ്ഡില്‍ കോണ്‍ഗ്രസ് അധികാരത്തിലെത്തുമെന്നാണ് റിപബ്ലിക് ടിവി എക്‌സിറ്റ് പോള്‍ സര്‍വേഫലം സൂചിപ്പിക്കുന്നത്. എന്നാല്‍ ബിജെപിയുടെ തുടര്‍ഭരണം ഉണ്ടാകുമെന്നാണ് ടൈംസ് നൗ നടത്തിയ അഭിപ്രായ സര്‍വെ ഫലം പ്രവചിക്കുന്നത്. 33 മുതല്‍ 38 സീറ്റുകളും ബിജെപി 29 മുതല്‍ 34 സീറ്റുകള്‍ വരെ നേടിയേക്കുമെന്ന് റിപബ്ലിക് ടിവിയുടെ എക്‌സിറ്റ് പോള്‍ ഫലം പ്രവചിക്കുന്നു. അതേസമയം, ബിജെപി 34 സീറ്റുകളും കോണ്‍ഗ്രസ് 33 സീറ്റുകളും നേടുമെന്ന് ടൈംസ് നൗ സര്‍വെ ഫലം സൂചിപ്പിക്കുന്നു.
ഇന്ത്യ ടുഡെ ആക്‌സിസ് മൈ ഇന്ത്യ
ആം ആദ്മി പാര്‍ട്ടി : 7690
കോണ്‍ഗ്രസ് : 1931
എസ്എഡി : 711
ബിജെപി : 14
മറ്റുള്ളവര്‍ : 02
റിപബ്ലിക് ടി വി
എഎപി : 6270
കോണ്‍ഗ്രസ് : 2331
എസ്എഡി : 1624
എന്‍ഡിഎ : 13
ഉത്തര്‍പ്രദേശ്
ആകെ സീറ്റ് 403
റിപബ്ലിക് ടിവി
ബിജെപി : 262277
എസ്പി : 119134
ബിഎസ്പി : 715
കോണ്‍ഗ്രസ് : 38
മറ്റുള്ളവര്‍ : 02
ന്യൂസ് എക്‌സ്
ബിജെപി : 211225
എസ്പി : 146160
ബിഎസ്പി : 1424
കോണ്‍ഗ്രസ് : 46
റിപബ്ലിക് ടിവി
ബിജെപി : 1317
കോണ്‍ഗ്രസ് : 1317
ആം ആദ്മി പാര്‍ട്ടി : 26
മറ്റുള്ളവര്‍ : 04
ടൈംസ് നൗ
ബിജെപി : 14
കോണ്‍ഗ്രസ് : 16
ആം ആദ്മി പാര്‍ട്ടി : 2
മറ്റുള്ളവര്‍ : 5
ഉത്തരാഖണ്ഡ്
ആകെ സീറ്റ് 70
റിപബ്ലിക് ടി വി
ബിജെപി : 3338
കോണ്‍ഗ്രസ് : 2934
ബിഎസ്പി : 13
മറ്റുള്ളവര്‍ : 13
ടൈംസ് നൗ
ബിജെപി : 34
കോണ്‍ഗ്രസ് : 33
ആം ആദ്മി പാര്‍ട്ടി : 01
മറ്റുള്ളവര്‍ : 02
മണിപ്പൂര്‍
ആകെ സീറ്റ് 60
റിപബ്ലിക് ടി വി
ബിജെപി : 2731
കോണ്‍ഗ്രസ് : 1117
തൃണമൂല്‍ : 610
സീ ന്യൂസ്
ബിജെപി : 3238
കോണ്‍ഗ്രസ് : 1217
എന്‍പിഎഫ് : 35
എന്‍പിപി : 24
മറ്റുള്ളവര്‍ : 25
Comments are closed for this post.