ന്യൂഡല്‍ഹി: രാജ്യത്തെ തര്‍ക്കത്തിലുള്ള മതപരമായ വിഷയങ്ങള്‍ കോടതിയും ഭരണഘടനയും തീരുമാനിക്കുമെന്നും തീരുമാനം പാര്‍ട്ടി അതേപടി നടപ്പാക്കുമെന്നും ബി.ജെ.പി ദേശീയ അധ്യക്ഷന്‍ ജെ.പി നദ്ദ. വാരണാസിയിലെയും മഥുരയിലെയും ക്ഷേത്രങ്ങള്‍ വീണ്ടെടുക്കുന്നത് ഇപ്പോഴും ബി.ജെ.പിയുടെ അജണ്ടയിലുണ്ടോ എന്ന ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
ഹിമാചല്‍ പ്രദേശിലെ പാലംപൂരില്‍ നടന്ന ദേശീയ എക്‌സിക്യൂട്ടീവ് യോഗത്തില്‍ രാമജന്മഭൂമി വിഷയത്തില്‍ ബി.ജെ.പി പ്രമേയം പാസാക്കിയിട്ടുണ്ട്. അതിനുശേഷം ഒരു തീരുമാനവും ഉണ്ടായിട്ടില്ല. ഒരു ശക്തമായ രാജ്യം കെട്ടിപ്പടുക്കുന്നതിനായി എല്ലാവരെയും ഉള്‍ക്കൊള്ളിച്ച് മുന്നോട്ട് പോകാനാണ് പാര്‍ട്ടി ആഗ്രഹിക്കുന്നത്. പാവപ്പെട്ടവരുടെ ക്ഷേമം, സേവനം, സദ്ഭരണം എന്നിവയാണ് ബി.ജെ.പി ഭരണത്തിന്റ ഇക്കാലമത്രയുമുള്ള നേട്ടമെന്നും നദ്ദ പറഞ്ഞു.
അടുത്തിടെ നടന്ന നിയമസഭ തെരഞ്ഞെടുപ്പുകളിലും വരാനിരിക്കുന്ന രാജ്യസഭ തെരഞ്ഞെടുപ്പിലും മുസ്‌ലിം സ്ഥാനാര്‍ഥികളെ നിര്‍ത്താതിരുന്നതിനെ കുറിച്ചുള്ള ചോദ്യത്തിന്, ബി.ജെ.പി ഇതുവരെ എല്ലാ സീറ്റുകളിലും സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു കഴിഞ്ഞിട്ടില്ലെന്നായിരുന്നു പ്രതികരണം.
Comments are closed for this post.