2023 June 05 Monday
പോരാട്ടങ്ങളും യാതനകളും മനുഷ്യനെ പൂര്‍ണതയിലെത്തിക്കുന്നു. ഇന്ദിരാഗാന്ധി

‘സ്റ്റിക്കറില്‍ ശിവനെ മോശമായി ചിത്രീകരിച്ചു’; ഇന്‍സ്റ്റഗ്രാമിനെതിരെ പരാതിയുമായി ബി.ജെ.പി നേതാവ്

ന്യൂഡല്‍ഹി: സാമൂഹിക മാധ്യമമായ ഇന്‍സ്റ്റഗ്രാമിനെതിരെ പരാതിയുമായി ബി.ജെ.പി നേതാവ്. സ്റ്റിക്കറില്‍ ശിവനെ മോശമായി ചിത്രീകരിച്ചുവെന്നാണ് പരാതി. ഇന്‍സ്റ്റഗ്രാം സി.ഇ.ഒക്കും മറ്റ് ഉദ്യോഗസ്ഥര്‍ക്കുമെതിരെ പാര്‍ലമെന്റ് സ്ട്രീറ്റ് പൊലിസ് സ്‌റ്റേഷനില്‍ ബി.ജെ.പി നേതാവായ മനീഷ് സിങ് പരാതി നല്‍കി.

ഹൈന്ദവ വികാരം വ്രണപ്പെടുത്തിയെന്ന് കാണിച്ചാണ് കേസ്. ഒരു കൈയില്‍ ഒരു ഗ്ലാസ് വീഞ്ഞും മറുകൈയ്യില്‍ മൊബൈല്‍ ഫോണും വെച്ച് കണ്ണിറുക്കി കാണിക്കുന്ന രീതിയില്‍ സ്റ്റിക്കറില്‍ ശിവനെ ചിത്രീകരിച്ചെന്നാണ് മനീഷിന്റെ പരാതിയിലുള്ളത്. ഇന്‍സ്റ്റഗ്രാം സ്‌റ്റോറി വിഭാഗത്തിലാണ് സ്റ്റിക്കര്‍ കാണപ്പെട്ടത്.

ഉടനടി സ്റ്റിക്കറുകള്‍ നീക്കം ചെയ്തില്ലെങ്കില്‍ ഇന്‍സ്റ്റഗ്രാമിന്റെ ഓഫിസിന് മുമ്പില്‍ പ്രതിഷേധ ധര്‍ണ നടത്തുമെന്ന് മനീഷ് സിങ് സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച വിഡിയോയില്‍ പറഞ്ഞു. ഇന്‍സ്റ്റഗ്രാം അധികൃതര്‍ മാപ്പുപറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.