ന്യൂഡല്‍ഹി: കിഴക്കന്‍ ഡല്‍ഹിയില്‍ ബി.ജെ.പി നേതാവ് വെടിയേറ്റ് മരിച്ചു. പ്രാദേശിക നേതാവായ ജിതു ചൗധരി (42) ആണ് കൊല്ലപ്പെട്ടത്. മയൂര്‍ വിഹാര്‍ ഫേസ് 3യിലെ വീടിന്റെ മുന്നിലാണ് ചോരയില്‍ കുളിച്ച നിലയില്‍ അദ്ദേഹത്തിന്റെ മൃതദേഹം കണ്ടെത്തിയത്.
ഉടനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചിരുന്നു. സംഭവസ്ഥലത്ത് നിന്ന് ഏതാനും വെടിത്തിരകള്‍ കണ്ടെത്തിയിട്ടുണ്ട്.
കൊലപാതകികള്‍ക്കായി അന്വേഷണം ഊര്‍ജിതമാക്കിയതായി പൊലിസ് അറിയിച്ചു.
Comments are closed for this post.