2020 December 01 Tuesday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

കൊവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാതെ ശിവരാജ് സിംഗ് ചൗഹാന്റെ റോഡ് ഷോയില്‍ പങ്കെടുത്ത ബി.ജെ.പി നേതാവിനെതിരെ കേസ്

ഇന്‍ഡോര്‍: കൊവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാതെ മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്റെ റോഡ് ഷോയില്‍ പങ്കെടുത്ത ബി.ജെ.പി നേതാവിനെതിരെ കേസ്. മധ്യപ്രദേശിലെ ബി.ജെ.പി നേതാവായ ദിനേഷ് ഭാവ്സറിനെതിരെയാണ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്ത് കേസെടുത്തിരിക്കുന്നത്.

കൊവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാതെ കഴിഞ്ഞ ദിവസം സാന്‍വര്‍ തെഹ്സിലില്‍ വെച്ച് നടന്ന പരിപാടിയില്‍ ഇദ്ദേഹം പങ്കെടുത്തുവെന്നാണ് കേസ്. കഴിഞ്ഞ ദിവസം സാന്‍വര്‍ തെഹ്സിലില്‍ വെച്ച് നടന്ന റോഡ് ഷോയിലാണ് കൊവിഡ് നിയന്ത്രണങ്ങള്‍ പാലിക്കാതെ ഇദ്ദേഹം പ്രത്യക്ഷപ്പെട്ടതെന്ന് പൊലിസ് പറഞ്ഞതായി എ.എന്‍.ഐ റിപ്പോര്‍ട്ട് ചെയ്തു.

റോഡ് ഷോയില്‍ അഞ്ച് വാഹനങ്ങള്‍ക്ക് മാത്രമാണ് പൊലിസ് അനുമതി നല്‍കിയിരുന്നത്. എന്നാല്‍ ഇത് ലംഘിച്ച് 20-25 വാഹനങ്ങളുമായി റോഡിലിറങ്ങിയെന്നാണ് കേസ്. അണികള്‍ തമ്മില്‍ സാമൂഹിക അകലം പാലിച്ചിരുന്നില്ലെന്നും ഭൂരിഭാഗം പേരും മാസ്‌കുകള്‍ ധരിക്കാതെയാണ് റാലിയില്‍ പങ്കെടുത്തതെന്നും പൊലിസ് വ്യക്തമാക്കി.

Advt.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.