2024 February 28 Wednesday
രാജീവ് ഗാന്ധി വധക്കേസില്‍ ജയില്‍മോചിതനായ ശാന്തന്‍ മരിച്ചു

ബില്‍ക്കിസ് ബാനു കൂട്ടബലാത്സംഗക്കേസ്: ജീവപര്യന്തം ശിക്ഷിക്കപ്പെട്ട 11 പേരെയും വിട്ടയച്ച് ഗുജറാത്ത് സര്‍ക്കാര്‍

ഗാന്ധിനഗര്‍: ബില്‍ക്കിസ് ബാനു കൂട്ട ബലാത്സംഗക്കേസില്‍ ജീവപര്യന്തം ശിക്ഷിക്കപ്പെട്ട 11 പ്രതികളെ ഗുജറാത്ത് സര്‍ക്കാര്‍ വിട്ടയച്ചു. 2008 ജനുവരി 21 ന് മുംബൈയിലെ സിബിഐ കോടതിയായിരുന്നു ശിക്ഷ നടപ്പാക്കിയത്. പിന്നീട് സുപ്രിം കോടതി ശിക്ഷ ശരിവെക്കുകയായിരുന്നു.

ബില്‍ക്കിസ് ബാനുവിനെ കൂട്ട ബലാത്സംഗത്തിന് ഇരയാക്കുകയും കുടുംബത്തിലെ ഏഴ് പേരെ കൊലപ്പെടുത്തുകയും ചെയ്തതായിരുന്നു കേസ്. 15 വര്‍ഷം ശിക്ഷ പൂര്‍ത്തിയാക്കിയ പ്രതികളിലൊരാള്‍ ജയില്‍ മോചനത്തിനായി ഹര്‍ജി നല്‍കിയിരുന്നു. ശിക്ഷാ ഇളവ് സംബന്ധിച്ച വിഷയം പരിശോധിക്കാന്‍ സുപ്രിം കോടതി ഗുജറാത്ത് സര്‍ക്കാരിനോട് ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് പഞ്ചമഹാല്‍ കലക്ടര്‍ സുജല്‍ മയ്ത്രയുടെ നേതൃതത്തില്‍ രൂപികരിച്ച കമ്മിറ്റി പ്രതികളെ വിട്ടയക്കാമെന്ന നിലപാട് എടുക്കുകയായിരുന്നു.

11 പ്രതികളെയും വിട്ടയക്കാമെന്ന് മാസങ്ങള്‍ക്കു മുന്‍പ് കൂടിയ കമ്മിറ്റി ഐകകണ്‌ഠ്യേന എടുത്ത തീരുമാനമാണെന്നും കഴിഞ്ഞ ദിവസമാണ് കോടതി ഉത്തരവ് വന്നതെന്നും സുജല്‍ മയ്ത്ര പറഞ്ഞു.

ഗുജറാത്ത് കലാപത്തിനിടെ 2002 മാര്‍ച്ച് മൂന്നിനായിരുന്നു ബല്‍ക്കിസ് ബാനുവിനെതിരെ ആക്രമണമുണ്ടായത്. ബല്‍ക്കിസ് ബാനൂ നടത്തിയ നിയമപോരാട്ടത്തെ തുടര്‍ന്ന് സര്‍ക്കാര്‍ അവര്‍ക്ക് ജോലിയും 50 ലക്ഷം രൂപ നഷ്ടപരിഹാരവും നല്‍കിയിരുന്നു.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.