മുംബൈ: രാജ്യാന്തര വിപണിയില്‍ ക്രൂഡ് ഓയില്‍ വില ബാരലിന് 130 ഡോളര്‍ കടന്നു. 13 വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന വിലയാണിത്.
അതേസമയം, ഇന്ത്യയില്‍ ഇന്ധന വില ഉയരാന്‍ സാധ്യതയുണ്ടെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. പെട്രോള്‍ വില ലിറ്ററിന് 22 രൂപ വരെ കൂടിയേക്കും. നിലവില്‍ ഇന്ത്യ വാങ്ങുന്ന ക്രൂഡ് ഓയിലിന്റെ വില ബാരലിന് 100 ഡോളര്‍ ആണ്.
റഷ്യ-ഉക്രൈന്‍ യുദ്ധത്തിന്റെ പശ്ചാത്തലത്തിലാണ് ഇന്ധന വില ഉയര്‍ന്നത്. ഇന്ധന വില ഉയരുന്ന സാഹചര്യത്തില്‍ രാജ്യത്തുണ്ടാകുന്ന പ്രതിസന്ധി മറികടക്കാന്‍ എണ്ണയുടെ എക്‌സൈസ് തീരുവ കുറക്കുന്ന കാര്യം കേന്ദ്ര സര്‍ക്കാറിന്റെ പരിഗണനയിലാണ്.
അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭ തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിലാണ് നികുതി കുറച്ച് കേന്ദ്ര സര്‍ക്കാര്‍ എണ്ണ വില താഴ്ത്തിയത്. ഇന്ന് വോട്ടെടുപ്പ് പൂര്‍ത്തിയാകുന്നതോടെ ഇന്ധന വില വീണ്ടും എണ്ണ കമ്പനികള്‍ ഉയര്‍ത്തിയേക്കുമെന്നാണ് റിപ്പോര്‍ട്ട്.
Comments are closed for this post.