2023 December 08 Friday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

കൊവിഡ് വ്യാപനത്തിനിടെ ബംഗാളില്‍ ഇന്ന് ഏഴാംഘട്ട വോട്ടെടുപ്പ്

കൊല്‍ക്കത്ത: കൊവിഡ് രണ്ടാം തരംഗം വ്യാപനം അതിരൂക്ഷമായി തുടരുന്നതിനിടെ പശ്ചിമ ബംഗാളില്‍ ഇന്ന് ഏഴാംഘട്ട വോട്ടെടുപ്പ്. 34 മണ്ഡലങ്ങളാണ് ഏഴാഘട്ടത്തില്‍ വിധിയെഴുതുന്നത്. കൊവിഡ് മാനദണ്ഡങ്ങള്‍ ഉറപ്പു വരുത്തിയാണ് വോട്ടെടുപ്പ് ആരംഭിച്ചത്.

മുഖ്യമന്ത്രി മമത ബാനര്‍ജി മുന്‍ തെരഞ്ഞെടുപ്പുകളില്‍ മത്സരിച്ചിരുന്ന ഭവാനിപുര്‍ മണ്ഡലവും മൂന്നു മന്ത്രിമാര്‍ മത്സര രംഗത്തിറങ്ങുന്ന മണ്ഡലങ്ങളും പോളിങ് ബൂത്തിലെത്തും. തലസ്ഥാന നഗരമായ കൊല്‍ക്കത്തയും ഈ ഘട്ടത്തിലാണ് ജനവിധി തേടുന്നത്.

ജനങ്ങള്‍ കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് വോട്ടെടുപ്പില്‍ പങ്കാളികളാകണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ആവശ്യപ്പെട്ടു.

   

268 സ്ഥാനാര്‍ഥികളാണ് ഈ ഘട്ടത്തില്‍ മത്സരരംഗത്തുള്ളത്. ഇതില്‍ 37 പേര്‍ വനിതകളാണ്. 86 ലക്ഷം ജനങ്ങള്‍ വേട്ടെടുപ്പില്‍ പങ്കാളികളാകും.

രണ്ടു മണ്ഡലങ്ങളിലെ സ്ഥാനാര്‍ഥികള്‍ കൊവിഡ് ബാധിച്ച് മരിച്ചതിനെ തുടര്‍ന്ന് തെരഞ്ഞെടുപ്പ് മാറ്റിവെച്ചിട്ടുണ്ട്. മേയ് 16ന് ഈ മണ്ഡലങ്ങളില്‍ തെരഞ്ഞെടുപ്പ് നടക്കും.

കൊവിഡ് പശ്ചാത്തലത്തില്‍ തെരഞ്ഞെടുപ്പ് കമീഷന്‍ റോഡ് ഷോകളും വാഹന റാലികളും വിലക്കിയിരുന്നു. മാനദണ്ഡങ്ങള്‍ പാലിച്ചായിരുന്നു പ്രചാരണം. വ്യാഴാഴ്ചയാണ് എട്ടാംഘട്ട വോട്ടെടുപ്പ്. മേയ് രണ്ടിന് ഫലമറിയാം.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.