2023 June 01 Thursday
പോരാട്ടങ്ങളും യാതനകളും മനുഷ്യനെ പൂര്‍ണതയിലെത്തിക്കുന്നു. ഇന്ദിരാഗാന്ധി

കെജ്‌രിവാളിനു പിന്നാലെ ആസാദും; കര്‍ഷക സമരം തളര്‍ത്താന്‍ പണി പതിനെട്ടും നോക്കി കേന്ദ്രം; പിന്തുണക്കുന്ന നേതാക്കളെ ഓരോരുത്തരെയായി കസ്റ്റഡിയിലാക്കുന്നു

ന്യൂഡല്‍ഹി: ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദ് കസ്റ്റഡിയില്‍. യു.പിയിലെ വീട്ടില്‍ നിന്നും കര്‍ഷക സമരത്തില്‍ പങ്കെടുക്കാന്‍ ഇറങ്ങവേയാണ് അദ്ദേഹത്തെ പൊലിസ് കസ്റ്റഡിയിലെടുത്തത്. ട്വിറ്റര്‍ വഴി ആസാദ് തന്നെയാണ് ഇക്കാര്യം അറിയിച്ചത്.

‘ഇന്ത്യ മറ്റൊരു അടിയന്തരാവസ്ഥയിലേക്ക് പോകുകയാണ്. ഇന്ന് നമ്മുടെ അന്നദാതാക്കള്‍ക്ക് നമ്മെ ആവശ്യമുണ്ടായിരുന്നു. എന്നാല്‍ യോഗി സര്‍ക്കാറിന്‍രെ പൊലിസ് എന്നെ ഇന്ന് രാവിലെ മുതല്‍ കസ്റ്റഡിയില്‍ വെച്ചിരിക്കുകയാണ്’- അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു.

ഇന്ന് രാവിലെ ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനേയും പൊലിസ് വീട്ടുതടങ്കലില്‍ ആക്കിയിരുന്നു. തിങ്കളാഴ്ച ദല്‍ഹിഹരിയാന അതിര്‍ത്തിയില്‍ പ്രതിഷേധിക്കുന്ന കര്‍ഷകരെ കണ്ട് പിന്തുണ അറിയിച്ചതിന് പിന്നാലെയാണ് കെജ്‌രിവാളിനെ പൊലിസ് വീട്ടുതടങ്കലിലാക്കിയത്.

ആം ആദ്മി പാര്‍ട്ടിയാണ് ഇക്കാര്യം അറിയിച്ചത്. അദ്ദേഹത്തെ വീട്ടില്‍ നിന്ന് ഇറങ്ങാനോ ആരെയും കാണാനോ അനുവദിക്കുന്നില്ലെന്ന് പാര്‍ട്ടി ഔദ്യോഗിക പോജില്‍ ട്വീറ്റ് ചെയ്യുന്നു. കര്‍ഷക പ്രതിഷേധ വേദി സന്ദര്‍ശിച്ച ആദ്യത്തെ മുഖ്യമന്ത്രിയാണ് കെജ്‌രിവാള്‍.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.