2020 October 01 Thursday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

എഴുത്തുകാരിയും സാമൂഹിക പ്രവര്‍ത്തകയുമായ സാദിയ ദെല്‍വി അന്തരിച്ചു

ന്യൂഡല്‍ഹി: എഴുത്തുകാരിയും സാമൂഹിക പ്രവര്‍ത്തകയുമായ സാദിയ ദെല്‍വി (63) അന്തരിച്ചു. അര്‍ബുദ ബാധയെ തുടര്‍ന്ന് ചികിത്സയിലായിരുന്നു.

ഉറുദു വനിത മാസികയായ ‘ഷമ’ സ്ഥാപകന്‍ ഹാഫിസ് യൂസഫ് ദെല്‍വിയുടെ കൊച്ചുമകളായ സാദിയ നിരവധി പുസ്തകങ്ങള്‍ എഴുതിയിട്ടുണ്ട് . ഡല്‍ഹിയിലെ ഭക്ഷണ പാരമ്പര്യത്തെ കുറിച്ച് ‘ജാസ്മിന്‍ ആന്റ് ജിന്ന്‌സ്: മെമ്മറീസ് ആന്റ് റെസിപ്പീസ് ഓഫ് മൈ ഡല്‍ഹി’, ‘സൂഫിസം, ദി ഹാര്‍ട് ഓഫ് ഇസ്‌ലാം’, ‘ദി സൂഫി കോര്‍ട്‌യാര്‍ഡ്: ദര്‍ഗാസ് ഓഫ് ഡല്‍ഹി’ തുടങ്ങിയവ അവരുടെ രചനകളാണ്.

‘അമ്മ ആന്റ് ഫാമിലി’, ‘സിന്ദഹി കിത്‌നി ഖുബ്‌സൂരത് ഹേ’ തുടങ്ങിയ ടെലിവിഷന്‍ പരമ്പരകള്‍ക്ക് തിരക്കഥയൊരുക്കുകയും അഭിനയിക്കുകയും ചെയ്തു.

പ്രശസ്ത എഴുത്തുകാരന്‍ ഖുശ്‌വന്ത് സിങ്ങിന്റെ ‘നോട്ട് എനൈസ് മാന്‍ ടു നോ’ എന്ന പുസ്തകം അദ്ദേഹം സാദിയക്കാണ് സമര്‍പ്പിച്ചിട്ടുള്ളത്. ‘ഞാനര്‍ഹിക്കുന്നതിനേക്കാള്‍ സ്‌നേഹവും കുപ്രസിദ്ധിയും എനിക്ക് നല്‍കി സാദിയ സെല്‍വിക്ക്’ എന്നായിരുന്നു അദ്ദേഹത്തിന്റെ വാക്കുകള്‍. സിങ്ങുമായി ചേര്‍ന്ന് സമൂഹത്തിന്റെ വിവിധ തുറകളിലുള്ള സ്ത്രീകളെ അഭീിമുഖം ചെയ്യുന്ന ‘നോട്ട് എനൈസ് മാന്‍ ടു നോ’ എന്ന ടെലിവിഷന്‍ ഷോ നിര്‍മിക്കുകയും ചെയ്തിട്ടുണ്ട്് അവര്‍.

Advt.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Latest News