2023 December 04 Monday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

ഛത്തീസ്ഗഢില്‍ ക്രിസ്ത്യന്‍ പള്ളി ആക്രമിച്ച സംഭവം: ദേശീയ ന്യൂനപക്ഷ കമ്മീഷന്‍ വിശദീകരണം തേടി

   

റായ്പൂര്‍: മതപരിവര്‍ത്തനം ആരോപിച്ച് ഛത്തീസ്ഗഢില്‍ ക്രിസ്ത്യന്‍ പള്ളി ആക്രമിച്ച സംഭവത്തില്‍ ദേശീയ ന്യൂനപക്ഷ കമ്മീഷന്‍ സര്‍ക്കാരില്‍ നിന്ന് റിപ്പോര്‍ട്ട് തേടി. അക്രമണവുമായി ബന്ധപ്പെട്ട വിശദമായ റിപ്പോര്‍ട്ട് എത്രയും വേഗം സമര്‍പ്പിക്കണമെന്നാണ് സര്‍ക്കാറിനോട് ആവശ്യപ്പെട്ടിരിക്കുന്നത്.

സംഭവത്തില്‍ ഇന്നലെ ബി.ജെ.പി ജില്ലാ പ്രസിഡന്റ് അടക്കം അഞ്ച് പേര്‍ അറസ്റ്റിലായിരുന്നു. ബി.ജെ.പി നാരായണ്‍പൂര്‍ ജില്ലാ പ്രസിഡന്റ് ലധാക്ഷ്യ രൂപ്‌സായെ അങ്കിത് നന്തി, അതുല്‍ നേതാം, ഡോമെന്ദ് യാദവ് തുടങ്ങിയവരാണ് പിടിയിലായത്. ഇവരെ മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. ഇവരെല്ലാം പള്ളി തകര്‍ത്തതിലും പൊലിസിനെ ആക്രമിച്ചതിലും പ്രതികളാണ്. വീഡിയോ ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് പ്രതികളെ പിടികൂടിയത്.

ഛത്തീസ്ഗഢിലെ നാരായണ്‍പൂരില്‍ തിങ്കളാഴ്ച ഉച്ചയോടെയായിരുന്നു അക്രമണം. മതപരിവര്‍ത്തനം ആരോപിച്ച് നടന്ന ആദിവാസി പ്രതിഷേധത്തിനിടെയാണ് ബിജെപി പ്രവര്‍ത്തകരും നേതാക്കളും ക്രിസ്ത്യന്‍ പള്ളിക്കും പൊലിസിനും നേരെ ആക്രമണം അഴിച്ചുവിട്ടത്. പ്രതിഷേധവുമായെത്തിയവര്‍ പള്ളിക്കു നേരെയും പൊലിസുകാര്‍ക്കു നേരെയും ആക്രമണം നടത്തുകയായിരുന്നു. പ്രതിഷേധക്കാര്‍ പള്ളിയിലെ യേശുക്രിസ്തുവിന്റേത് ഉള്‍പ്പെടെയുള്ള ആരാധനാ രൂപങ്ങള്‍ തകര്‍ക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.