2020 October 22 Thursday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

‘വസ്ത്രങ്ങള്‍ വലിച്ചു കീറാന്‍ ശ്രമിച്ചു, ശരീരഭാഗങ്ങളില്‍ കയറിപ്പിടിച്ചു’- ജാമിഅയില്‍ സി.എ.എ സമരക്കാര്‍ക്കു നേരെ പൊലിസിന്റെ ലൈംഗികാതിക്രമവും- റിപ്പോര്‍ട്ട്

ന്യൂഡല്‍ഹി: ജാമിഅ മില്ലിയ്യ ഇസ്‌ലാമിയ്യ സര്‍വ്വകലാശാലയില്‍ സി.എ.എ വിരുദ്ധ സമരം നടത്തിയ വിദ്യാര്‍ഥികള്‍ക്കു നേരെ ലൈംഗികാതിക്രമവും നടന്നതായി റിപ്പോര്‍ട്ട്. നിരവധി വിദ്യാര്‍ഥികള്‍ പൊലസിന്റെ അതിക്രമത്തിനിരയായെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. അക്രമങ്ങള്‍ക്കിടെ പൊലിസ് രാസവാതകം ഉപയോഗിച്ചെന്നും റിപ്പോര്‍ട്ടിലുണ്ട്. നാഷനല്‍ ഫെഡറേഷന്‍ ഓഫ് വുമണിന്റേതാണ് റിപ്പോര്‍ട്ട്.

ഈ ഹീനകൃത്യങ്ങളില്‍ പ്രത്യേക ജുഡീഷ്യല്‍ അന്വേഷണം നടത്തണമെന്ന് വീഡിയോ കോണ്‍ഫറന്‍സ് വഴി റിപ്പോര്‍ട്ട് പുറത്തു വിടുന്നതിനിടെ സംഘടനാ പ്രസിഡന്റ് അരുണാ റോയ് ആവശ്യപ്പെട്ടു. പൊലിസിന്റെ കര്രൂരതക്കിരയായവര്‍ക്ക് നഷ്ടപരിഹാരം നല്‍കണമെന്നും അവര്‍ ആവശ്യപ്പെട്ടു. ടാര്‍ഗറ്റ് ചെയ്തുള്ള ലൈംഗികാതിക്രമവും പ്രതിഷേധക്കാര്‍ക്കു നേരെ കണ്ണില്‍ ചോരയില്ലാത്ത വിധം നടത്തിയ അക്രമവും മുമ്പൊരിക്കലും ഉണ്ടായിട്ടില്ലെന്ന് അവര്‍ ചൂണ്ടിക്കാട്ടി.

സി.എ.എംക്കുെ എന്‍.ആര്‍സിക്കുമെതിരെ സമാധാന പൂര്‍ണമായ സമരം നയിക്കുയായിരുന്ന വിദ്യാര്‍ഥികളും പ്രദേശവാസികളും അതിക്രൂരമായി അക്രമിക്കപ്പെട്ടു. നെയിം പ്ലെയിറ്റുകളോ ബാഡ്ജുകളോ ഇഉല്ലാത്ത പൊലിസുകാരുണ്ടായിരുന്നു കൂട്ടത്തില്‍. യൂനിഫോമില്ലാത്തവരും ഉണ്ടായിരുന്നു. അക്രമികളുടെ തീവ്രതയും പ്രതികാരേച്ഛയും അസാധാരമായിരുന്നു- അരുണ റോയ്പറഞ്ഞു. ഫെബ്രുവരി പത്തിന് ജാമിഅയില്‍ സമരം നയിച്ച വിദ്യാര്‍ഥികള്‍ക്കു നേരെയുണ്ടായതു പോലൊരു അക്രമം ലോകത്തെവിടേയും നടന്നിട്ടുണ്ടാവില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

 

 

Advt.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Latest News