ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരായ പരമാര്‍ശത്തിന്റെ പേരില്‍ അറസ്റ്റിലായ കോണ്‍ഗ്രസ് നേതാവ് പവന്‍ ഖേരയ്‌ക്കെതിരായ നടപടി തുടരുമെന്ന സൂചന നല്‍കി അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ. രാഷ്ട്രീയത്തിലാരും ഇനി ഇത്തരം സംസ്‌ക്കാരമില്ലാത്ത ഭാഷ ഉപയോഗിക്കില്ലെന്നും കേസ് പൊലിസ് യുക്തിസഹമായി അവസാനിപ്പിക്കുമെന്നും ഹിമന്ത ബിശ്വ ശര്‍മ ട്വീറ്റ് ചെയ്തു.
പ്രധാനമന്ത്രിക്കെതിരായ പരാമര്‍ശത്തിന്റെ പേരില്‍ കഴിഞ്ഞ ദിവസം പവന്‍ ഖേരയെ അറസ്റ്റ് ചെയ്തിരുന്നു.കോണ്‍ഗ്രസ് പ്ലീനറി സമ്മേളനത്തില്‍ പങ്കെടുക്കാനായി ഛത്തീസ്ഗഡ് തലസ്ഥാനമായ റായ്പുരിലേക്കു പോകാന്‍ ഡല്‍ഹി വിമാനത്താവളത്തില്‍ എത്തിയപ്പോള്‍ പവന്‍ ഖേരയെ വിമാനത്തില്‍നിന്നു പുറത്താക്കി. പ്രധാനമന്ത്രിയെ ‘നരേന്ദ്ര ഗൗതം ദാസ് മോദി’ എന്നു വിളിച്ച കേസുള്ളതിനാല്‍ യാത്ര അനുവദിക്കാനാവില്ലെന്നും ഇന്‍ഡിഗോ വിമാനക്കമ്പനി അറിയിച്ചു. തുടര്‍ന്ന് അറസ്റ്റിലാവുകയുമായിരുന്നു.
പിന്നാലെ അദ്ദേഹത്തിന് സുപ്രിം കോടതി ഇടക്കാല ജാമ്യം അനുവദിച്ചു. ചൊവ്വാഴ്ച വരെയാണ് സുപ്രിംകോടതി ജാമ്യം അനുവദിച്ചത്. അസം, ഉത്തര്‍പ്രദേശ് എന്നീ സംസ്ഥാനങ്ങള്‍ രജിസ്റ്റര്‍ ചെയ്ത കേസുകള്‍ ഒന്നിച്ചാക്കണമെന്ന പവന്‍ ഖേരയുടെ ആവശ്യം കോടതി അംഗീകരിച്ചു.
Comments are closed for this post.