ജയ്പൂര്‍: രാം നവമി ദിനത്തില്‍ നടന്ന അതിക്രമങ്ങളില്‍ മധ്യപ്രദേശ് സര്‍ക്കാറിനെതിരെ രൂക്ഷ വിമര്‍ശനവുമായി രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ട്. പ്രതികള്‍ നിരപരാധികളാണോ കുറ്റക്കാരാണോ എന്ന് തീരുമാനിക്കാതെ അവരുടെ വീടുകള്‍ പൊളിക്കുന്നത് ധീരമായ നടപടിയാണോ എന്ന് അദ്ദേഹം ചോദിച്ചു.
മധ്യപ്രദേശില്‍ രാമനവമി ഘോഷയാത്രയിലേക്ക് കല്ലുകള്‍ എറിഞ്ഞു എന്ന ഹിന്ദുത്വ തീവ്രവാദ സംഘടനകളുടെ ആരോപണത്തെ തുടര്‍ന്ന് അധികൃതര്‍ തന്നെ മുസ്‌ലിം ഭൂരിപക്ഷ പ്രദേശങ്ങളിലെ നിരവധി വീടുകള്‍ പൊളിച്ചുനീക്കിയിരുന്നു. മുസ്‌ലിം വീടുകള്‍ മാത്രമല്ല മുസ്‌ലിംകളുടെ കടകളും ജില്ലാ ഭരണകൂടം ബുള്‍ഡോസറുകള്‍ ഉപയോഗിച്ച് പൊളിച്ചുനീക്കി. മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്റെ നിര്‍ദ്ദേശപ്രകാരം ആണ് വീടുകള്‍ തകര്‍ത്തത്.
Comments are closed for this post.