ന്യൂഡല്‍ഹി: ഡല്‍ഹി ആരോഗ്യമന്ത്രി സത്യേന്ദര്‍ ജെയിന്റെ അറസ്റ്റിന് പിന്നാലെ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയാണ് കേന്ദ്രത്തിന്റെ അടുത്ത ലക്ഷ്യമെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍. ഞങ്ങളെ എല്ലാവരേയും അറസ്റ്റ് ചെയ്യാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് ആവശ്യപ്പെടുകയാണെന്നും അദ്ദേഹം പ്രതികരിച്ചു.
മനീഷ് സിസോദിയയുടെ അറസ്റ്റ് ഉടനെയുണ്ടാകുമെന്ന വിവരം തനിക്ക് ലഭിച്ചതായി അദ്ദേഹം പറഞ്ഞു. വിദ്യാഭ്യാസ മേഖലയില്‍ സിസോദിയയുടെ പ്രവര്‍ത്തനങ്ങളുടെ ഫലം അനുഭവിച്ച 18 ലക്ഷം കുട്ടികളോട് ചോദിക്കുകയാണ്. മനീഷ് സിസോദിയ അഴിമതിക്കാരനാണോ. ലോകത്തിനു മുന്നില്‍ ഇന്ത്യയുടെ യശസ്സുയര്‍ത്തിയ അദ്ദേഹം അറസ്റ്റാണോ പ്രതിഫലമാണോ അര്‍ഹിക്കുന്നത്- കെജ്‌രിവാള്‍ ചോദിച്ചു.
മൊഹല്ല ക്ലിനിക്കുകളും നടപ്പിലാക്കുകയും വാക്‌സിന്‍ ലഭ്യമാക്കുകയുമാണ് സത്യേന്ദ്രജയ്ന്‍ ചെയ്തത്. എന്നിട്ട് ഇപ്പോള്‍ അവരെ അഴിമതിക്കാരെന്നു വിളിക്കുന്നു. വിദ്യാര്‍ത്ഥികളോടും അവരുടെ രക്ഷിതാക്കളോടും ഞാന്‍ ഒരിക്കല്‍ കൂടി ചോദിക്കുകയാണ്. മനീഷ് സിസോദിയയും സത്യേന്ദ്ര ജെയിനും അഴിമതിക്കാരാണോ’- അദ്ദേഹം ആവര്‍ത്തിച്ചു.
കൊല്‍ക്കത്ത ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കമ്പനിയുമായി ബന്ധപ്പെട്ട് ഹവാല ഇടപാടുകള്‍ നടത്തിയെന്ന ആരോപണത്തില്‍ തിങ്കളാഴ്ചയാണ് ഇ.ഡി. സത്യേന്ദറിനെ അറസ്റ്റ് ചെയ്തത്. സി.ബി.ഐ. 2017 ഓഗസ്റ്റില്‍ രജിസ്റ്റര്‍ ചെയ്ത എഫ്.ഐ.ആറിന്റെ അടിസ്ഥാനത്തിലാണ് ഇ.ഡി. ഇദ്ദേഹത്തിനെതിരേ കള്ളപ്പണക്കസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
Comments are closed for this post.