2021 May 16 Sunday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

ജെ.ഇ.ഇ മെയിന്‍ പരീക്ഷ മാറ്റി വെച്ചു

ന്യൂഡല്‍ഹി: കൊവിഡ് വ്യാപനം രൂക്ഷമായതിനെ തുടര്‍ന്ന് ഏപ്രിലില്‍ നടത്താനിരുന്ന ജെ.ഇ.ഇ. മെയിന്‍ പരീക്ഷ മാറ്റിവെച്ചു. ഏപ്രില്‍ 27,28,29,30 തിയ്യതികളില്‍ നടത്താനിരുന്ന പരീക്ഷയാണ് മാറ്റിവെച്ചത്. പുതിയ തിയ്യതികള്‍ പിന്നീട് അറിയിക്കും. പരീക്ഷയുടെ 15 ദിവസം മുമ്പെങ്കിലും തിയ്യതി പ്രഖ്യാപിക്കുമെന്നും നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി അറിയിച്ചു. ആദ്യ രണ്ട് സെഷനുകള്‍ ഫെബ്രുവരി മാര്‍ച്ച് മാസങ്ങളില്‍ പൂര്‍ത്തിയാക്കിയിരുന്നു.

രാജ്യത്ത് കൊവിഡ് കേസുകള്‍ വര്‍ധിക്കുന്നതിനെ തുടര്‍ന്ന് പരീക്ഷ മാറ്റിവെക്കണമെന്ന് വിദ്യാര്‍ഥികളുടേയും രക്ഷിതാക്കളുടേയും ഭാഗത്തു നിന്ന് നിരന്തരമായി ആവശ്യമുയര്‍ന്നിരുന്നു. നേരത്തെ കൊവിഡ് വ്യാപനം കണക്കിലെടുത്ത് സി.ബി.എസ്.ഇ പത്താംക്ലാസ് പരീക്ഷ റദ്ദാക്കുകയും 12ാം ക്ലാസ് പരീക്ഷ മാറ്റിവെക്കുകയും ചെയ്തിരുന്നു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.