2022 November 28 Monday
ലോകത്തില്‍ മാറ്റങ്ങള്‍ വരണമെന്ന് ഏവരും ആഗ്രഹിക്കുന്നു. എന്നാല്‍ സ്വയം മാറ്റത്തിനു വിധേയനവാന്‍ ആരും തയ്യാറല്ല താനും. ലിയോ ടോള്‍സ്റ്റോയ്

കഫീല്‍ ഖാനെതിരായ ദേശ സുരക്ഷാ നിയമം മൂന്നു മാസത്തേക്കു കൂടി നീട്ടി യു.പി സര്‍ക്കാര്‍; നടപടി കേന്ദ്ര ആഭ്യന്തര മന്ത്രലയത്തിന്റെ നിര്‍ദ്ദേശപ്രകാരം

ലഖ്‌നൗ: പൗരത്വ നിയമത്തിനെതിരായ പ്രതിഷേധത്തില്‍ പങ്കെടുത്തെന്ന പേരില്‍ ഡോ. കഫീല്‍ഖാനെതിരെ ചുമത്തിയ ദേശ സുരക്ഷാ നിയമം ഉത്തര്‍പ്രദേശിലെ ബി.ജെ.പി സര്‍ക്കാര്‍ മൂന്ന് മാസത്തേക്ക് കൂടി നീട്ടി. കഴിഞ്ഞ ഫെബ്രുവരി മുതല്‍ ഉത്തര്‍പ്രദേശിലെ മഥുര ജയിലിലുള്ള കഫീല്‍ഖാനുമേല്‍ ദേശ സുരക്ഷാ നിമയം ചുമത്തിയതിന്റെ കാലാവധി ഇന്നലെ കഴിയാനിരിക്കെയാണ് മൂന്ന് മാസത്തേക്ക് കൂടി നീട്ടിയിരിക്കുന്നത്. ഇതോടെ ആഗസ്റ്റ് 13 വരെ കുറ്റപത്രം സമര്‍പ്പിക്കാതെ കഫീല്‍ഖാനെ ജയിലിലിടാനാകും.

കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നിര്‍ദേശ പ്രകാരമാണ് വീണ്ടും മൂന്ന് മാസത്തേക്ക് നീട്ടിയതെന്നാണ് അലീഗഢ് ജില്ല മജിസ്ട്രേറ്റ് ചന്ദ്രഭൂഷന്‍ സിങ് നല്‍കിയ വിശദീകരണം.

അലീഗഢ് മുസ്‌ലിം സര്‍വകലാശാലയിലെ പൗരത്വ സമരത്തില്‍ പങ്കെടുത്ത് സംസാരിച്ചതിന് ഫെബ്രുവരി 13നാണ് കഫീല്‍ഖാനെ അറസ്റ്റു ചെയ്തത്. അലീഗഢില്‍ സ്വരാജ് അഭിയാന്‍ നേതാവ് യോഗേന്ദ്ര യാദവിനൊപ്പമാണ് കഫീല്‍ഖാന്‍ പ്രതിഷേധത്തില്‍ പങ്കെടുത്തത്. പിന്നീട് മറ്റൊരു പരിപാടിക്കായി കേരളത്തിലേക്ക് വരാനിരിക്കെ മുംബൈ വിമാനത്താവളത്തില്‍ വെച്ചാണ് ഡോ. കഫീല്‍ഖാനെ അറസ്റ്റു ചെയ്യുന്നത്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.

Latest News