2023 June 10 Saturday
പോരാട്ടങ്ങളും യാതനകളും മനുഷ്യനെ പൂര്‍ണതയിലെത്തിക്കുന്നു. ഇന്ദിരാഗാന്ധി

‘വിവാഹിതയായാലും അവിവാഹിതയായാലും ഗര്‍ഭഛിദ്രം സ്ത്രീകളുടെ അവകാശം’-സുപ്രിം കോടതി; സമ്മതമില്ലാത്ത ലൈംഗിക ബന്ധം ബലാത്സംഗം

ന്യൂഡല്‍ഹി: വിവാഹിതയായാലും വിവാഹിതയായാലും ഗര്‍ഭഛിദ്രം സ്ത്രീകളുടെ അവകാശമാണെന്ന് സുപ്രിം കോടതി. ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡിന്റെതാണ് ഉത്തരവ്.

ഒരു സ്ത്രീ വിവാഹിതയാണെന്നത് അനാവശ്യ ഗര്‍ഭം അലസിപ്പിക്കാനുള്ള അവളുടെ അവകാശം ഇല്ലാതാക്കില്ല. അവിവാഹിതരായ സ്ത്രീകള്‍ക്ക് മെഡിക്കല്‍ ടെര്‍മിനേഷന്‍ ഓഫ് പ്രെഗ്‌നന്‍സി ആക്ട് പ്രകാരം 24 ആഴ്ചക്കുള്ളില്‍ ഗര്‍ഭഛിദ്രത്തിന് അവകാശമുണ്ടെന്നും കോടതി വിധിച്ചു. വിവാഹിതയോ അവിവാഹിതയോ എന്ന വിവേചനമില്ലാതെ എല്ലാ സ്ത്രീകള്‍ക്കും ഗര്‍ഭഛിദ്രത്തിനുളള അവകാശം ഉണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി.

ഭര്‍ത്താവായാലും സമ്മതമില്ലാതെ ലൈംഗിക ബന്ധം നടത്തിയാല്‍ അത് ബലാത്സംഗം ആയി പരിഗണിക്കുമെന്നും സുപ്രിം കോടതി ചൂണ്ടിക്കാട്ടി. ഗര്‍ഭഛിദ്രത്തിന്റെ കാര്യത്തില്‍ വൈവാഹിക ബലാത്തസംഗത്തേയും ബലാത്സംഗമായി കണക്കാക്കാമെന്നും കോടതി ചൂണ്ടിക്കാട്ടി.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.