കൊല്‍ക്കത്ത: ഓള്‍ ഇന്ത്യ തൃണമൂല്‍ കോണ്‍ഗ്രസിന്റെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടതായി റിപ്പോര്‍ട്ട്. 6.49 ലക്ഷം ഫോളോവേഴ്‌സുള്ള @AITCofficial എന്ന അക്കൗണ്ടാണ് ഹാക്ക് ചെയ്യപ്പെട്ടത്. അക്കൗണ്ടിന്റെ പേര് ‘യുഗ ലാബ്‌സ്’ എന്ന് മാറ്റിയിട്ടുണ്ട്. ‘യുഗ ലാബ്‌സ്’ എന്ന പേരില്‍ പ്രൊഫൈല്‍ ചിത്രവും മാറ്റി. അക്കൗണ്ട് പൂര്‍വസ്ഥിതിയിലാക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്.
ഹാക്കിംഗ് നടന്നെങ്കിലും അക്കൗണ്ടില്‍ നിന്നും ഇതുവരെ പോസ്റ്റ് ഒന്നും പ്രത്യക്ഷപ്പെട്ടിട്ടില്ല. റിപ്പോര്‍ട്ടുകളെ കുറിച്ച് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ നേതൃത്വത്തിലുള്ള തൃണമൂല്‍ കോണ്‍ഗ്രസ് ഔദ്യോഗിക പ്രസ്താവന ഇറക്കിയിട്ടില്ല എന്നതും ശ്രദ്ധേയമാണ്. യുഎസ് ആസ്ഥാനമായുള്ള ഒരു ബ്ലോക്ക്‌ചെയിന്‍ ടെക്‌നോളജി കമ്പനിയാണ് യുഗ ലാബ്‌സ്.
Comments are closed for this post.