ന്യൂഡല്‍ഹി: ജനാധിപത്യത്തില്‍ നിരോധനം ഒന്നിനും പരിഹാരമല്ലെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ.കെ ആന്റണി. നിരോധിക്കുന്ന സംഘടനകള്‍ മറ്റു മാര്‍ഗത്തില്‍ പ്രവര്‍ത്തിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
‘ജനാധിപത്യത്തില്‍ നിരോധനം ഒന്നിനും പരിഹാരമല്ല. നിരോധിക്കുന്ന സംഘടനകള്‍ മറ്റു മാര്‍ഗത്തില്‍ പ്രവര്‍ത്തിക്കും. നിരോധിക്കുകയാണെങ്കില്‍ അതുപോലെ നിരോധിക്കേണ്ട മറ്റു പല സംഘടനകള്‍ ഉണ്ട്. അക്രമസംഭവങ്ങള്‍ ആര് നടത്തിയാലും നിയമ നടപടി സ്വീകരിക്കണം’ അദ്ദേഹം ഡല്‍ഹിയില്‍ പറഞ്ഞു.
രമേശ് ചെന്നിത്തലയും പ്രതിപക്ഷ നേതാവ് വി.ഡി സതീശനും നേരത്തെ പി.എഫ്.ഐ നിരോധനത്തെ സ്വാഗതം ചെയ്ത് രംഗത്തെത്തിയിരുന്നു. ആര്‍.എസ്.എസിന്റെ പ്രവര്‍ത്തനങ്ങളും സമാനമാണെന്നും നിരോധിക്കപ്പെടണമെന്നും അവര്‍ ചൂണ്ടിക്കാട്ടി. പോപുലര്‍ ഫ്രണ്ട് മാത്രമല്ല, ആര്‍.എസ്.എസും നിരോധിക്കപ്പെടേണ്ടാതാണെന്ന് തന്നെയായിരുന്നു കോണ്‍ഗ്രസ് എം.പി കൊടിക്കുന്നില്‍ സുരേഷിന്റേയും പ്രതികരണം.
Comments are closed for this post.