2022 November 28 Monday
ലോകത്തില്‍ മാറ്റങ്ങള്‍ വരണമെന്ന് ഏവരും ആഗ്രഹിക്കുന്നു. എന്നാല്‍ സ്വയം മാറ്റത്തിനു വിധേയനവാന്‍ ആരും തയ്യാറല്ല താനും. ലിയോ ടോള്‍സ്റ്റോയ്

ഇന്നലെ ചോദ്യം ചെയ്തത് ഒമ്പത് മണിക്കൂറോളം, ഇന്ന് വീണ്ടും; ഐഷ സുല്‍ത്താനയെ ചോദ്യം ചെയ്യാന്‍ വിളിപ്പിക്കുന്നത് മൂന്നാം തവണ

കൊച്ചി: രാജ്യദ്രോഹക്കുറ്റം ചുമത്തപ്പെട്ട ചലച്ചിത്ര പ്രവര്‍ത്തക ഐഷ സുല്‍ത്താനയെ ഇന്ന് വീണ്ടും ചോദ്യം ചെയ്യുന്നു. ഇന്നലെ 9 മണിക്കൂറോളം ചോദ്യം ചെയ്ത ശ ശേഷമാണിത്. രാവിലെ 9.45ന് കവരത്തി പൊലിസ് സ്റ്റേഷനില്‍ ഹാജരാകാനാണ് ആവശ്യപ്പെട്ടത്. മൂന്നാം തവണയാണ് ഐഷയെ ചോദ്യം ചെയ്യാന്‍ വിളിപ്പിക്കുന്നത്.

ബയോ വെപ്പണ്‍ പരാമര്‍ശം നടത്തിയതിന്‍െഖ പേരില്‍ ബി.ജെ.പി ലക്ഷദ്വീപ് ഘടകം പ്രസിഡന്റ് സി അബ്ദുല്‍ ഖാദര്‍ ഹാജിയാണ് കവരത്തി പൊലിസില്‍ പരാതി നല്‍കിയത്. കവരത്തി പൊലിസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ മുന്‍കൂര്‍ജാമ്യം തേടിയ ഐഷയോട് ഹൈക്കോടതിയാണ് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നിര്‍ദേശം നല്‍കിയത്. പൊലിസ് അറസ്റ്റ് രേഖപ്പെടുത്തിയാല്‍ ജാമ്യത്തില്‍ വിട്ടയക്കണമെന്ന് ഹൈക്കോടതി നിര്‍ദേശിച്ചിട്ടുണ്ട്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.