ബംഗളൂരു: അയോധ്യയില്‍ ബാബരി മസ്ജിദ് തകര്‍ത്ത സ്ഥലത്ത് പണിയുന്ന രാമക്ഷേത്രത്തിന് സംഭാവന നല്‍കില്ലെന്ന് വ്യക്തമാക്കി കര്‍ണാടക മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ സിദ്ധരാമയ്യ. തര്‍ക്കസ്ഥലത്ത് പണിയുന്ന രാമക്ഷേത്രത്തിന് പണം തരില്ലെന്നും മറ്റെവിടെയെങ്കിലുമാണ് പണിയുന്നതെങ്കില്‍ പണം തരാമെന്നും ഫണ്ട് ചോദിച്ചു വന്നവരോട് വ്യക്തമായി പറഞ്ഞതായയും അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
അവര്‍ പണം പിരിച്ചിട്ടുണ്ട്. വാങ്ങിയ പണത്തിന് എന്നെങ്കിലും അവര്‍ കണക്ക് നല്‍കിയിരുന്നോസിദ്ധരാമയ്യ ഡല്‍ഹിയില്‍ മാധ്യമ പ്രവര്‍ത്തകരോട് ചോദിച്ചു.
രാമക്ഷേത്രത്തിന് പണംപിരിക്കുന്നവരെ രൂക്ഷമായി വിമര്‍ശിച്ച് ജെ.ഡി.എസ് നേതാവും കര്‍ണാടക മുന്‍മുഖ്യമന്ത്രിയുമായ എച്ച്. ഡി കുമാരസ്വാമി ഇന്നലെ രംഗത്തെത്തിയിരുന്നു. ആരാണ് ഇവര്‍ക്ക് ഫണ്ട് പിരിക്കാന്‍ അനുവാദം നല്‍കിയതെന്നും പണം പിരിക്കുന്നതിന് എന്തെങ്കിലും രേഖയുണ്ടോയെന്നും കുമാരസ്വാമിയും ചോദിച്ചിരുന്നു.
ആളുകളുടെ വികാരം ചൂഷണം ചെയ്ത് പണം പിരിക്കുകയാണെന്നും പണം തരാത്തവരുടെ വീടുകള്‍ നാസി സ്‌റ്റൈലില്‍ പ്രത്യേകം രേഖപ്പെടുത്തുകയാണെന്നും കുമാരസ്വാമി ആരോപിച്ചു.
Comments are closed for this post.