2023 June 02 Friday
പോരാട്ടങ്ങളും യാതനകളും മനുഷ്യനെ പൂര്‍ണതയിലെത്തിക്കുന്നു. ഇന്ദിരാഗാന്ധി

ഇന്ത്യന്‍ വിപണിക്ക് ‘ഹിഡന്‍ബര്‍ഗ്’ പ്രഹരം; ഇന്നും കൂപ്പുകുത്തി അദാനിഗ്രൂപ്പിന്റെ ഓഹരികള്‍

മുംബൈ: ഇന്നും കൂപ്പുകുത്തി അദാനി ഗ്രൂപ്പിന്റെ ഓഹരികള്‍. അദാനി ഗ്രൂപ്പിന്റെ എല്ലാ ഓഹരികളും വന്‍ നഷ്ടത്തില്‍. അദാനി ഓഹരികള്‍ 20 ശതമാനം ഇടിഞ്ഞു. ശതകോടികളുടെ നഷ്ടമാണ് അദാനി ഗ്രൂപ്പിന് ഇന്ന് ഉണ്ടായിരിക്കുന്നത്.

ഓഹരിമൂല്യം പെരുപ്പിച്ച് കാട്ടി അദാനി ഗ്രൂപ്പ് ഓഹരി ഉടമകളെ വഞ്ചിച്ചെന്ന അമേരിക്കന്‍ ഫൊറന്‍സിക് ഫിനാന്‍ഷ്യല്‍ റിസര്‍ച്ച് സ്ഥാപനമായ ഹിഡന്‍ബര്‍ഗിന്റെ കണ്ടെത്തലാണ് അദാനി ഗ്രൂപ്പിന് തിരിച്ചടിയായത്. എന്നാല്‍ ആരോപണം അദാനി ഗ്രൂപ്പ് നിഷേധിച്ചു. ഹിഡന്‍ബര്‍ഗിന്റെ കണ്ടെത്തലിനെതിരെ നിയമനടപടി സ്വീകരിക്കുമെന്നായിരുന്നു അദാനിഗ്രൂപ്പിന്റെ പ്രതികരണം.

പിന്നാലെ ഇതിന് മറുപടിയിമായി ഹിഡന്‍ബര്‍ഗ് രംഗത്തെത്തി. തങ്ങളുന്നയിച്ച 88 ചോദ്യങ്ങളില്‍ ഒന്നിന് പോലും അദാനി ഗ്രൂപ്പ് മറുപടി പറഞ്ഞിട്ടില്ല. രണ്ട് വര്‍ഷത്തെ ഗവേഷണത്തെയാണ് ചെറുതായി കാണുന്നത്. കണ്ടെത്തലില്‍ ഉറച്ച് നില്‍ക്കുന്നെന്നും അദാനിഗ്രൂപ്പിന് അമേരിക്കയില്‍ പരാതി ഫയല്‍ ചെയ്യാമെന്നും ഹിഡന്‍ബര്‍ഗ് തിരിച്ചടിച്ചു.

ഹിഡന്‍ബര്‍ഗിന്റെ റിപ്പോര്‍ട്ട് കഴിഞ്ഞ ദിവസവും ഓഹരിവിപണിയില്‍ അദാനി ഗ്രൂപ്പിന് കനത്ത പ്രഹരമുണ്ടാക്കിയിരുന്നു. ഒറ്റ ദിവസം കൊണ്ട് 90,000 കോടിയുടെ നഷ്ടമാണ് കഴിഞ്ഞ ദിവസം ഓഹരി വിപണിയില്‍ ഉണ്ടായത്. ഹിഡന്‍ബര്‍ഗ് കണ്ടെത്തല്‍ നുണയാണെന്ന് പറഞ്ഞെങ്കിലും നഷ്ടം നികത്താനായില്ല. ഹിഡന്‍ബര്‍ഗിന്റെ കണ്ടെത്തല്‍ ബിജെപിക്കും അദാനിഗ്രൂപ്പിനും രാഷ്ട്രീയമായും പ്രതിസന്ധിയിലാക്കുന്നുണ്ട്.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.