ഡല്‍ഹി: കഴിഞ്ഞ ദിവസം എല്ലാ ഓഹരികളും നഷ്ടത്തില്‍ കൂപ്പുകുത്തിയ അദാനിക്ക് ഇന്നത്തെ വിപണി നിര്‍ണായകമാണ്. അദാനി എന്റര്‍പ്രൈസസും അംബുജ സിമന്റ്‌സും എന്‍ഡിടിവിയടക്കമുള്ള ഓഹരികള്‍ നഷ്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. റെക്കോര്‍ഡ് വേഗത്തില്‍ വിറ്റു പോയ എഫ്പിഒ അദാനി ഗ്രൂപ്പ് റദ്ദാക്കിയതോടുകൂടി ഇന്നും അദാനി ഗ്രൂപ്പ് ഓഹരികള്‍ക്ക് നഷ്ടം നേരിടാനാണ് സാധ്യത. നഷ്ടത്തില്‍ നിന്ന് കര കയറാനുള്ള അദാനി ഗ്രൂപ്പിന്റെ നടപടി എന്താകുമെന്നും നിക്ഷേപകര്‍ ഉറ്റുനോക്കുന്നുണ്ട്.
ഇന്നലെ മാത്രം 28 ശതമാനത്തിലേറെ നഷ്ടമുണ്ടായതോടെ അദാനി എന്റര്‍പ്രൈസസിന്റെ നിലവിലെ ഓഹരി വില എഫ്.പി.ഒക്ക് വില്‍പനക്ക് വച്ച ഓഹരി വിലയെക്കാള്‍ ആയിരം രൂപയിലേറെ താഴെയാണ്. എഫ്.പി.ഒ ലക്ഷ്യം കണ്ടെങ്കിലും നിക്ഷേപകരില്‍ വിശ്വാസം വീണ്ടെടുക്കാന്‍ സഹായിച്ചില്ലെന്ന് തെളിയിക്കുന്നതാണ് പുതിയ കണക്ക്.
വരും ദിവസങ്ങളിലും അദാനി ഗ്രൂപ്പിന്റെ ഓഹരികള്‍ കര തൊടാന്‍ സാധ്യതയില്ല, ഈ സാഹചര്യത്തിലാണ് തുടര്‍ ഓഹരി വില്‍പന പാതി വഴിയില്‍ ഉപേക്ഷിക്കുന്നത്.
അതേസമയം, എഫ്പിഒ റദ്ദാക്കിയ നടപടി നിക്ഷേപകരുടെ താല്‍പ്പര്യം പരിഗണിച്ചാണെന്നാണ് അദാനി ഗ്രൂപ്പിന്റെ വിശദീകരണം. നിക്ഷേപകര്‍ക്ക് പണം തിരികെ നല്‍കാനാണ് അദാനി ഗ്രൂപ്പിന്റെ തീരുമാനം.
ഹിന്‍ഡന്‍ബര്‍ഗ് കണ്ടെത്തലും പിന്നാലെ ക്രെഡിറ്റ് സ്യൂസ് അദാനി ബോണ്ട് വാങ്ങല്‍ നിര്‍ത്തുകയും ചെയ്തിരുന്നു, കൂടാതെ സെബി അദാനി ഗ്രൂപ്പിന്റെ ഓഹരി വിപണിയിലെ ഇടപെടലുകള്‍ അന്വേഷിക്കുമെന്നും പ്രഖ്യാപിച്ചിരുന്നു.
ഓഹരി വാങ്ങിയവര്‍ക്ക് പണം തിരികെ നല്‍കുമെന്ന് കമ്പനി പറയുന്നുണ്ടെങ്കിലും വില്‍പ്പനക്ക് വെച്ച ഓഹരിവിലയും നിലവിലെ വിലയും തമ്മില്‍ ആയിര രൂപക്കടുത്ത് വ്യത്യാസമുണ്ട്. അതിനാല്‍ നിക്ഷേപകര്‍ക്ക് പണം തിരികെ കിട്ടാന്‍ കാലതാമസം എടുക്കും, ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ട് പുറത്തുവന്നതിന് ശേഷം ഏഴര ലക്ഷം കോടിയുടെ ഇടിവാണ് ഓഹരിമൂല്യത്തില്‍ അദാനിക്കമ്പനിക്ക് നേരിടേണ്ടി വന്നത്.
Comments are closed for this post.