2024 March 01 Friday
രാജീവ് ഗാന്ധി വധക്കേസില്‍ ജയില്‍മോചിതനായ ശാന്തന്‍ മരിച്ചു

ബാബരി വിധി പുനഃപരിശോധിക്കണമെന്നാണ് രാജ്യത്തെ 99 ശതമാനം മുസ്‌ലിങ്ങളും ആഗ്രഹിക്കുന്നത്- മുസ്‌ലിം വ്യക്തിനിയമ ബോര്‍ഡ്


ഹരജി തള്ളിയേക്കാം, നല്‍കുന്നതില്‍ നിന്ന് പിന്മാറില്ല

ന്യൂഡല്‍ഹി: ബാബരി വിധി പുനഃപരിശോധിക്കണമെന്നാണ് രാജ്യത്തെ 99% മുസ്‌ലിങ്ങളും ആഗ്രഹിക്കുന്നതെന്ന് അഖിലേന്ത്യ മുസ്‌ലിം വ്യക്തിനിയമ ബോര്‍ഡ്. ഡിസംബര്‍ ഒമ്പതിന് റിവ്യൂ ഹരജി നല്‍കുമെന്ന് മുസ്‌ലിം വ്യക്തിനിയമ ബോര്‍ഡ് നേരത്തെ പറഞ്ഞിരുന്നു.

മുസ്‌ലിങ്ങള്‍ രാജ്യത്തെ നീതിന്യായ വ്യവസ്ഥയില്‍ വിശ്വസിക്കുന്നത് കൊണ്ടാണ് പുനഃപരിശോധനാ ഹരജി നല്‍കുന്നത്. അതേസമയം, ബാബരി കേസിലെ സുപ്രിം കോടതി വിധി ആ വിശ്വാസത്തെ ദുര്‍ബലമാക്കിയെന്നും മുസ്‌ലിം വ്യക്തിനിയമ ബോര്‍ഡ് ജനറല്‍ സെക്രട്ടറി മൗലാന വാലി റഹ്മാന്‍ പി.ടിഐയോട് പറഞ്ഞു.

രാജ്യത്തെ 99% മുസ്‌ലിങ്ങളും റിവ്യൂ ഹരജി നല്‍കുന്നതിനെ അനുകൂലിച്ചിട്ടുണ്ട്. ഹരജി നല്‍കുന്നതിന് ഭൂരിപക്ഷം പേര്‍ എതിരാണെന്ന് ആരെങഅകിലും മനസ്സിലാക്കിയെങ്കില്‍ അത് തെറ്റാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തങ്ങളുടെ ഹരജി തള്ളിയേക്കാമെന്ന് സംശയം പ്രകടിപ്പിച്ച അദ്ദേഹം ഹരജി നല്‍കാനുള്ള തീരുമാനത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന് ആവര്‍ത്തിച്ചു. ഹരജി നല്‍കുന്നത് ഞങ്ങളുടെ നിയമപരമായ അവകാശമാണ്. വിധിയില്‍ വൈരിദ്ധ്യമുള്ള നിരവധി കാര്യങ്ങളുണ്ടായിരുന്നു- അദ്ദേഹം ചൂണ്ടിക്കാട്ടി.

പുനഃപ്പരിശോധന ഹരജി നല്‍കേണ്ടെന്ന സുന്നി വഖഫ് ബോര്‍ഡിന്റെ തീരുമാനം തങ്ങളെ ബാധിക്കില്ലെന്നും സമുദായ സംഘടനകളുടെ പിന്തുണയുണ്ടെന്നും ബോര്‍ഡ് നേരത്തെ വ്യക്തമാക്കിയിരുന്നു. അഞ്ച് മുസ്‌ലിം കക്ഷികളാണ് പുനഃപരിശോധനാ ഹരജി നല്‍കുന്നത്.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.