ഡിണ്ടിഗല്‍: പട്ടിയെ ‘പട്ടി’ എന്നു വിളിച്ചതിന് 65കാരനെ അയല്‍ക്കാരന്‍ അടിച്ചു കൊന്നു. തമിഴ്‌നാട്ടിലെ ഡിണ്ടിഗല്‍ ജില്ലയില്‍ തടിക്കൊമ്പ് ടൗണിലാണ് സംഭവം. രായപ്പന്‍ എന്ന കര്‍ഷകനാണ് കൊല്ലപ്പെട്ടത്.
അയല്‍ക്കാരന്‍ പട്ടികളെ വളര്‍ത്തുന്നതുമായി ബന്ധപ്പെട്ട് രായപ്പന് പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നു. ഇക്കാര്യം പറഞ്ഞ് ഇവര്‍ തമ്മില്‍ നേരത്തെ തര്‍ക്കങ്ങളും ഉണ്ടായിരുന്നു. രായപ്പന്‍ നിരവധി തവണ അയല്‍ക്കാര്‍ക്കെതിരെ പരാതി നല്‍കിയിട്ടുമുണ്ട്. പട്ടിയെ കെട്ടിയിടണമെന്ന് പറഞ്ഞാണ് ഇത്തവണ തര്‍ക്കം തുടങ്ങിയത്. പട്ടികളെ അവയുടെ പേര് വിളിക്കാതെ പട്ടിയെന്ന് വിളിച്ചത് ഉടമയായ അയല്‍ക്കാരനെ പ്രകോപിപ്പിച്ചു. തര്‍ക്കത്തിനിടെ പട്ടികളെ അടിക്കാന്‍ രായപ്പന്‍ വടിയെടുത്തു. എന്നാല്‍ ഇത് തടഞ്ഞ അയല്‍വാസി രായപ്പനെ മര്‍ദ്ദിച്ചു. മര്‍ദ്ദനത്തെ തുടര്‍ന്ന് ബോധരഹിതനായ രായപ്പന്‍ പിന്നെ മരണപ്പെടുകയായിരുന്നു.
തടിക്കൊമ്പു സ്റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. കുറ്റാരോപിതനെതിരെ ലുക്ക്ഔട്ട് നോട്ടിസും പുറപ്പെടുവിച്ചിട്ടുണ്ട്.
Comments are closed for this post.