2020 October 01 Thursday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

ഒറ്റദിനം ആയിരത്തിലേറെ മരണം; കൊവിഡ് ബാധിതര്‍ 22 ലക്ഷം കവിഞ്ഞു, ആശങ്കയുടെ മുള്‍മുനയേറി രാജ്യം

ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡ് വ്യാപനം ദിനം പ്രതി രൂക്ഷമാവുന്നു. 24 മണിക്കൂറിനിടെ ആയിരത്തിലെറെ മരണമാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. ഇതാദ്യമായാണ് രാജ്യത്ത് കൊവിഡ് മരണം ആയിരം കടക്കുന്നത്. 1007 പേരാണ് വൈറസ് ബാധ മൂലം കഴിഞ്ഞ ദിവസം മരണത്തിന് കീഴടങ്ങിയത്.

62,064 പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. ആകെ വൈറസ് ബാധിതര്‍ 22,15,075 ആയി. തുടര്‍ച്ചയായി നാലാം ദിവസമാണ് അറുപതിനായിരത്തിലേറെ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

Advt.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.