ലഖ്‌നോ: ഉത്തര്‍പ്രദേശ് നിയമസഭ തെരഞ്ഞെടുപ്പിന്റെ അവസാനഘട്ട വോട്ടെടുപ്പ് തുടങ്ങി. പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രതിനിധീകരിക്കുന്ന വാരാണസി ലോക്‌സഭ മണ്ഡലം ഉള്‍പ്പെട്ട 54 നിയമസഭ സീറ്റുകളിലാണ് വോട്ടെടുപ്പ് നടക്കുന്നത്. 613 സ്ഥാനാര്‍ത്ഥികളാണ് മത്സരരംഗത്തുള്ളത്. ആകെ 2.06 കോടി വോട്ടര്‍മാരാണുള്ളത്.
മോ, അസംഗഡ്, ജൗന്‍പൂര്‍, ഗാസിപൂര്‍, വാരണാസി, ചന്ദൗലി, മിര്‍സാപൂര്‍, സോന്‍ഭദ്ര, ഭദോഹി എന്നീ ഒമ്പത് ജില്ലകളിലാണ് വോട്ടെടുപ്പ്.
ബി.ജെ.പിയും സമാജ്‌വാദി പാര്‍ട്ടിയും രൂപവത്കരിച്ച സഖ്യങ്ങളുടെ പരീക്ഷണം കൂടിയാണ് അവസാനവട്ട പോളിങ്. 2017ല്‍ സഖ്യകക്ഷികളായ അപ്നാദള്‍ (നാല്), എസ്.ബി.എസ്.പി (മൂന്ന്) എന്നിവരോടൊപ്പം ബി.ജെ.പി 29 സീറ്റുകള്‍ നേടിയപ്പോള്‍ സമാജ്‌വാദി പാര്‍ട്ടിക്ക് 11 സീറ്റും ബഹുജന്‍ സമാജ് പാര്‍ട്ടിക്ക് ആറ് സീറ്റും ലഭിച്ചു.
നേരത്തെ വോട്ടെടുപ്പ് കഴിഞ്ഞ പഞ്ചാബ്, ഉത്തരാഖണ്ഡ്, ഗോവ, മണിപ്പൂര്‍ സംസ്ഥാനങ്ങളുടേത് അടക്കം മാര്‍ച്ച് 10നാണ് വോട്ടെണ്ണല്‍.
Comments are closed for this post.