2023 March 28 Tuesday
പോരാട്ടങ്ങളും യാതനകളും മനുഷ്യനെ പൂര്‍ണതയിലെത്തിക്കുന്നു. ഇന്ദിരാഗാന്ധി

പിന്നിട്ടത് 3000 കിലോമീറ്റര്‍; ഭാരത് ജോഡോ യാത്ര യു.പിയില്‍

ന്യൂഡല്‍ഹി: ഒമ്പതു ദിവസത്തെ ഇടവേളയ്ക്കു ശേഷം രാഹുല്‍ ഗാന്ധിയുടെ ഭാരത് ജോഡോ യാത്ര പുനഃരാരംഭിക്കുന്നു. ഉത്തര്‍പ്രദേശില്‍നിന്നാണ് യാത്ര തുടങ്ങുന്നത്.

വെറുപ്പിനെതിരെ രാജ്യത്തെ ഒന്നിപ്പിക്കാന്‍ ഇതുവരെ 110 ദിവസം കൊണ്ട് 3,000 കിലോമീറ്റര്‍ ദൂരമാണ് വിവിധ സംസ്ഥാനങ്ങളിലൂടെ രാഹുലും കൂട്ടരും സഞ്ചരിച്ചത്. 2022 സെപ്റ്റംബര്‍ 7ന് കന്യാകുമാരിയില്‍നിന്ന് ആരംഭിച്ച യാത്ര, തമിഴ്‌നാട്, കേരളം, കര്‍ണാടക, ആന്ധ്രപ്രദേശ്, തെലങ്കാന, മധ്യപ്രദേശ്, രാജസ്ഥാന്‍, മഹാരാഷ്ട്ര, ഹരിയാന എന്നീ സംസ്ഥാനങ്ങളിലൂടെ കടന്നുപോയി. ജമ്മു കശ്മീരിലാണ് യാത്രയുടെ സമാപനം.

ഇന്ത്യയുടെ ചരിത്രത്തില്‍ ആദ്യമായാണ് ഒരു രാഷ്ട്രീയ നേതാവ് ഇത്രയും ദൈര്‍ഘ്യമേറിയ കാല്‍നട യാത്ര നടത്തുന്നതെന്നു കോണ്‍ഗ്രസ് പറയുന്നു. ജനുവരി 26ന് ശ്രീനഗറില്‍ യാത്ര സമാപിക്കുമ്പോള്‍, ‘ഹാഥ് സെ ഹാഥ് ജോഡോ’ എന്ന പ്രചാരണ പരിപാടിയും പാര്‍ട്ടി ആസൂത്രണം ചെയ്തിട്ടുണ്ട്. എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധിക്കാണ് ഇതിന്റെ ചുമതല. സ്ത്രീകളെ പ്രത്യേകം ലക്ഷ്യമിടുന്നതാണ് ക്യാംപെയ്ന്‍.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.