ന്യൂഡല്‍ഹി: ഹരിയാനയിലെ കര്‍ഷക വേദിക്കരികില്‍ ട്രക്ക് ഇടിച്ച് മൂന്ന് കര്‍ഷക സ്ത്രീകള്‍ മരിച്ചു. ഹരിയാനയിലെ ജജ്ജാര്‍ റോഡിലുള്ള സമരവേദിക്ക് സമീപം വ്യാഴാഴ്ച രാവിലെയാണ് അപകടമുണ്ടായത്.
രണ്ടുപേര്‍ സംഭവസ്ഥലത്തുവച്ചും ഒരാള്‍ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെയും മരണത്തിന് കീഴടങ്ങിയതായി പൊലിസ് പറഞ്ഞു. രാവിലെ 6.30ഓടെയാണ് സംഭവം നടന്നത്.
ജജ്ജാര്‍ റോഡിലെ മേല്‍പ്പാലത്തിനു താഴെയുള്ള ഡിവൈഡറില്‍ ഇരുന്ന് ഓട്ടോറിക്ഷക്കായി കാത്തുനില്‍ക്കുകയായിരുന്നു സ്ത്രീകള്‍. ഇവര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറുകയായിരുന്നു. സംഭവം നടന്നയുടനെ ട്രക്ക് ഡ്രൈവര്‍ ഓടിരക്ഷപ്പെട്ടു. കൊല്ലപ്പെട്ട സ്ത്രീകള്‍ പഞ്ചാബിലെ മന്‍സ ജില്ലയില്‍ നിന്നുള്ളവരാണ്.
പ്രതിഷേധ സ്ഥലത്തു നിന്നും റെയില്‍വെ സ്റ്റേഷനിലേക്കു പോകാനെത്തിയതായിരുന്നു ഇവര്‍.
Comments are closed for this post.