2023 May 30 Tuesday
പോരാട്ടങ്ങളും യാതനകളും മനുഷ്യനെ പൂര്‍ണതയിലെത്തിക്കുന്നു. ഇന്ദിരാഗാന്ധി

ദലിത് യുവാവിന്റെ തലമുടി വെട്ടാൻ നിരസിച്ചു, ജാതിയധിക്ഷേപം നടത്തി; തമിഴ്‌നാട്ടിൽ സലൂൺ ഉടമക്കെതിരെ കേസ്

ചെന്നൈ: തമിഴ്‌നാട്ടിൽ ദലിത് യുവാവിന്റെ തലമുടി വെട്ടാൻ നിരസിച്ചതിനും ജാതിയധിക്ഷേപം നടത്തിയതിനും സലൂൺ ഉടമക്കും രണ്ടുപേർക്കുമെതിരെ കേസ്. എസ്.സി/എസ്.ടി നിയമപ്രകാരമാണ് കേസ്.

സേലം ജില്ലയിലെ തലൈവാസലിലാണ് സംഭവം. 26 കാരനായ പൂവരസനാണ് അധിക്ഷേപത്തിനിരയായത്. സലൂൺ ഉടമയായ അന്നകില്ലിയും ബാർബർ ലോകനാഥനും പൂവരസൻ എസ്.സി വിഭാഗത്തിൽപ്പെട്ടയാളാണെന്ന് ചൂണ്ടിക്കാട്ടി മുടിവെട്ടാൻ തയാറായില്ല. മാത്രമല്ല പൂവരസൻ സലൂണിൽ പ്രവേശിക്കുന്നത് പോലും വിലക്കി. മൂവരും തമ്മിൽ വാക്കുതർക്കമായതോടെ പളനിവേൽ എന്നയാൾ സംഭവത്തിൽ ഇടപ്പെടുകയും പൂവരസനെ ജാതിപ്പേര് വിളിച്ച് ആക്ഷേപിക്കുകയും ചെയ്തു.

സംഭവത്തിന്റെ വിഡിയോ ദൃശ്യങ്ങൾ പകർത്തി പൂവരസൻ തലൈവാസൽ പൊലിസ് സ്‌റ്റേഷനിൽ പരാതി നൽകി. പ്രാഥമിക അന്വേഷണത്തിൽ അന്നകില്ലി, ലോകനാഥൻ, പളനിവേൽ എന്നിവർക്കെതിരെ എസ്.സി/എസ്.ടി നിയമപ്രകാരം കേസെടുത്തു. പളനിവേലിനെ അറസ്റ്റ് ചെയ്തു. മറ്റു രണ്ടുപേരും ഒളിവിലാണ്.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.