ഗാന്ധിനഗര്‍: ഗുജറാത്ത് കലാപത്തിനിടെ ഗോധ്രയില്‍ രണ്ട് കുട്ടികളടക്കം 17 പേരെ കൊലപ്പെടുത്തിയ കേസില്‍ 22 പ്രതികളെ ഗുജറാത്ത് കോടതി വെറുതെവിട്ടു. പഞ്ച്മഹല്‍ ജില്ലയിലെ ഹലോല്‍ ടൗണിലെ കോടതിയുടേതാണ് വിധി. തെളിവില്ലെന്ന് പറഞ്ഞാണ്
2002ലെ വംശഹത്യാ കേസില്‍ രണ്ട് കുട്ടികള്‍ ഉള്‍പ്പെടെ 22 പേരെ തെളിവില്ലാത്തതിനാലാണ് വെറുതെ വിട്ടത്. ഇതില്‍ എട്ട് പേര്‍ വിചാരണകാലത്ത് മരിച്ചിരുന്നു. ദെലോള്‍ ഗ്രാമത്തില്‍ ന്യൂനപക്ഷ സമുദായത്തിലെ 17 പേരെ കൊലപ്പെടുത്തിയെന്നാണ് കേസ്.
2002 ഫെബ്രുവരി 28നാണ് ഇവരെ കൊലപ്പെടുത്തിയതെന്നും തെളിവു നശിപ്പിക്കുന്നതിന്റെ ഭാഗമായി മൃതദേഹങ്ങളെല്ലാം കത്തിച്ചു കളഞ്ഞെന്നും പ്രോസിക്യൂഷന്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍, തെളിവില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് അഡീഷണല്‍ സെഷന്‍സ് ജഡ്ജ് ഹര്‍ഷ് ത്രിവേദി പ്രതികളെ വെറുതെ വിട്ടത്.
Comments are closed for this post.