ന്യൂഡല്‍ഹി: ഡല്‍ഹിയിലെ ഗ്രേറ്റര്‍ കൈലാഷില്‍ പ്രായമായവര്‍ക്കുള്ള നഴ്‌സിങ് ഹോമിലുണ്ടായ തീപിടിത്തത്തില്‍ രണ്ടുപേര്‍ മരിച്ചു. ഞായറാഴ്ച പുലര്‍ച്ചെ 5:15 നാണ് സംഭവം. തീപിടിത്തത്തിന്റെ കാരണം ഇതുവരെ കണ്ടെത്താനായിട്ടില്ല.
സംഭവസ്ഥലത്ത് നിന്ന് ആറ് പേരെ രക്ഷപ്പെടുത്തിയതായി പൊലിസും അഗ്നിശമന സേനയും സ്ഥിരീകരിച്ചു.
തീപിടിത്തത്തെ കുറിച്ച് വിവരം ലഭിച്ചയുടന്‍ നാല് ഫയര്‍ എഞ്ചിനുകള്‍ സ്ഥലത്തെത്തി. തീ നിയന്ത്രണ വിധേയമായെന്ന് അഗ്‌നിശമനസേന അറിയിച്ചു.
Comments are closed for this post.