2024 February 24 Saturday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

രാജ്യത്ത് 2.71 ലക്ഷം പേര്‍ക്ക് കൂടി കൊവിഡ്, 314 മരണം; പോസിറ്റിവിറ്റി നിരക്കില്‍ നേരിയ കുറവ്

ന്യൂഡല്‍ഹി: രാജ്യത്ത് 2.71 ലക്ഷം പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 314 പേര്‍ കൊവിഡ് ബാധിച്ച് മരിക്കുകയും ചെയ്തു.

അതേ സമയം പോസിറ്റിവിറ്റി നിരക്കില്‍ നേരിയ കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്. 16.28 ആണ് പ്രതിദിന പോസ്റ്റിവിറ്റി നിരക്ക്. 16.66 ശതമാനമായിരുന്നു കഴിഞ്ഞ ദിവസത്തെ പോസിറ്റിവിറ്റി നിരക്ക്.

16,65,404 സാമ്പിളുകളാണ് പരിശോധിച്ചതെന്ന് ഐ.സി.എം.ആര്‍ അറിയിച്ചു. ഇതുവരെ 70.24 കോടി സാമ്പിളുകളാണ് ആകെ പരിശോധിച്ചത്.

   

മഹാരാഷ്ട്രയില്‍ മാത്രം 42,462 പേര്‍ക്കാണ് രോഗബാധ. രാജ്യത്തെ ഒമിക്രോണ്‍ കേസുകളുടെ എണ്ണം 7,743 ആയി.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.