
ന്യൂഡല്‍ഹി: രാജ്യത്ത് 24 മണിക്കൂറിനിടെ 19,969 പേര്‍ക്ക് കൂടി കൊവിഡ്. 673 മരണവും സ്ഥീരികരിച്ചു.
11,87,766 സാമ്പിളുകളാണ് ഇന്നലെ പരിശോധിച്ചത്. പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 2.07 ശതമാനത്തില്‍ നിന്ന് 1.68 ശതമാനമായി കുറഞ്ഞു. ഡിസംബര്‍ 31ന് ശേഷം ആദ്യമായാണ് പ്രതിദിന രോഗികളുടെ എണ്ണം 20,000ത്തില്‍ കുറയുന്നത്. 22,270 പേര്‍ക്കായിരുന്നു കഴിഞ്ഞ ദിവസം കൊവിഡ് ബാധിച്ചത്.
ചികിത്സയിലായിരുന്ന 48,847 പേര് രോഗമുക്തരായി. രാജ്യത്തെ കൊവിഡ് രോഗമുക്തി നിരക്ക് 98.28 ശതമാനമാണ്. 2,24,187 ആണ് നിലവില്‍ കൊവിഡ് ബാധിച്ച് ചികിത്സയിലുള്ളവരുടെ എണ്ണം. 175.37 കോടി ഡോസ് വാക്സിനാണ് രാജ്യത്ത് ഇതുവരെ വിതരണം ചെയ്തത്.
Comments are closed for this post.