
ന്യൂഡല്‍ഹി: നാളെ വിശ്വാസ വോട്ടെടുപ്പ് നടത്തണമെന്ന കോടതി വിധിയില്‍ സന്തോഷം പ്രകടിപ്പിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. കര്‍ണാടക ഗവര്‍ണര്‍ തീര്‍ത്തും ഭരണാഘടനാ വിരുദ്ധമായ നിലപാടാണ് സ്വീകരിച്ചതെന്നാണ് കോടതി വിധി തെളിയിക്കുന്നതെന്ന് രാഹുല്‍ ട്വീറ്റ് ചെയ്തു. എണ്ണമില്ലെങ്കിലും സര്‍ക്കാര്‍ രൂപീകരിക്കുമെന്ന ബി.ജെ.പിയുടെ ഭോഷ്കിനെ കോടതി വെല്ലു വിളിച്ചിരിക്കുകയാണെന്നു പറഞ്ഞ അദ്ദേഹം കായികമായ കരുത്തും പണവും കൊണ്ട് ഇവര്‍ ജനവിധി അനുകൂലമാക്കുമോ എന്ന് ആശങ്ക പ്രകടിപ്പിച്ചു.
Today’s Supreme Court order, vindicates our stand that Governor Vala acted unconstitutionally.
The BJP’s bluff that it will form the Govt., even without the numbers, has been called out by the court.
Stopped legally, they will now try money & muscle, to steal the mandate.
— Rahul Gandhi (@RahulGandhi) May 18, 2018