2024 February 22 Thursday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

ഫാക്ടറിയിലെ ലിഫ്റ്റിനിടയിലേക്ക് കാല്‍വഴുതി വീണ് 15കാരന് ദാരുണാന്ത്യം

ന്യൂഡല്‍ഹി: ഫാക്ടറിയിലെ ലിഫ്റ്റിനിടയിലേക്ക് വീണ് 15കാരന് ദാരുണാന്ത്യം. ഡല്‍ഹിയിലെ ബവന വ്യവസായ മേഖലയിലാണ് സംഭവം. അലോക് എന്ന 15കാരനാണ് എയര്‍ കൂളര്‍ ഫാക്ടറിയുടെ ലിഫ്റ്റിന്റെ ഷാഫ്റ്റിലേക്ക് വീണ് മരിച്ചത്.

ഫാക്ടറിയുടെ രണ്ടാം നിലയില്‍ നിന്നാണ് കുട്ടി ലിഫ്റ്റിന്റെ ഷാഫ്റ്റിലേക്ക് വീണ സമയത്തു തന്നെ താഴെ നിലയില്‍ നിന്ന് ലിഫ്റ്റ് മുകളിലേക്കുയരുകയും ചെയ്തതാണ് അപകടത്തിനിടയാക്കിയത്. കുട്ടിയുടെ മൃതദേഹം ലിഫ്റ്റിന്റെ മൂവിങ് വയറുകളില്‍ തൂങ്ങിക്കിടക്കുന്ന നിലയിലായിരുന്നു. മെക്കാനിക്കല്‍ ലിഫ്റ്റായിനാല്‍ വയറിലൂടെ വന്‍ തോതില്‍ വൈദ്യുതി കടന്നുപോകുന്നതാണ്. കുട്ടിക്ക് വൈദ്യുതാഘാതവും ഏറ്റിട്ടുണ്ടെന്ന് ഡോകട്ര്‍മാര്‍ അറിയിച്ചു.

ഞായറാഴ്ച വൈകീട്ട് മൂന്നോടെയായിരുന്നു സംഭവം. കുട്ടിയുടെ അമ്മ എയര്‍ കൂളര്‍ ഫാക്ടറിയില്‍ ജോലി ചെയ്യുന്നുണ്ട്. ഫാക്ടറിയിലേക്ക് വരുന്ന കുട്ടിയെ കൊണ്ടും തൊഴിലുടമകള്‍ ജോലി ചെയ്യിപ്പിക്കാറുണ്ടെന്ന് അമ്മ ആരോപിച്ചു. അത്തരത്തില്‍ ലിഫ്റ്റിന് സമീപം ജോലി ചെയ്തുകൊണ്ടിരിക്കെയാണ് ഷാഫ്റ്റിനിടയിലേക്ക് കുട്ടി വീണത്. കുട്ടിയെ ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ഗുരുതര പരിക്കേറ്റതിനാല്‍ മരണത്തിന് കീഴടങ്ങുകയായിരുന്നു.

   

അതേസമയം, കുട്ടിക്ക് നീതി ലഭിക്കണമെന്ന് ആവശ്യപ്പെട്ട് കുടുംബാംഗങ്ങള്‍ ഫാക്ടറിക്ക് മുന്നില്‍ സമരം നടത്തി.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.