ഊട്ടി: കൂനൂരിലുണ്ടായ ഹെലികോപ്ടര്‍ അപകടത്തിലെ മരണം ഏഴായെന്ന് റിപ്പോര്‍ട്ട്. മരിച്ചവരില്‍ ബിപിന്‍ റാവത്തിന്റെ ഭാര്യയുണ്ടെന്നും സൂചന. ബിപിന്‍ റാവത്തും ആശുപത്രിയിലാണുള്ളത്. അപകടചം സംബന്ധിച്ച കൂടുതല്‍ വിവരങ്ങളോ ഔദ്യോഗിക സ്ഥിരീകണമോ ലഭിച്ചിട്ടില്ല. ഭാര്യയും മകനും ജീവനക്കാരും ഹെലികോപ്ടറിലുണ്ടായിരുന്നുവെന്നാണ് റിപ്പോര്‍ട്ടിലുള്ളത്.
ജനറല്‍ ബിപിന്‍ റവത്ത്, മധുലികാ റാവത്ത്, ലാന്‍സ് നായിക് വിവേക് കുമാര്‍, ബ്രഗേ. എല്‍.എസ് ലിഡര്‍, ലഫ.കേണല്‍ ഹര്‍ജിന്ദര്‍ സിങ്, എന്‍.കെ ഗുര്‍സേവക് സിങ്, എന്‍.കെ ജിതേന്ദ്ര കെ.ആര്‍, ലാന്‍സ് നായിക് ബി ,സായി തേജ തുടങ്ങിയവരാണ് ഹെലികോപ്ടറിലുണ്ടായിരുന്നത്.
ലാന്‍ഡിങ്ങിനിടെയാണ് അപകടമുണ്ടായത്. സുലൂര്‍ വ്യോമ കേന്ദ്രത്തില്‍ നിന്നാണ് ഹെലികോപ്ടര്‍ പുറപ്പെട്ടത്. പ്രതികൂല കാലാവസ്ഥയാണ് അപകടത്തിന് കാരണമെന്നാണ് വിലയിരുത്തല്‍. സംഭവത്തില്‍ വ്യോമസേന അന്വേഷണം പ്രഖ്യാപിച്ചു. പരുക്കേറ്റവരില് ചിലരുടെ നില ഗുരുതരമാണ്. മൂന്നു പേരെ ആശുപത്രിയിലേക്ക് മാറ്റി.
Comments are closed for this post.