2020 October 01 Thursday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

കരിങ്കൊടി കാട്ടിയും കറുത്ത ബലൂണ്‍ പറത്തിയും മോദിക്കെതിരെ തമിഴ് ജനത

ചെന്നൈ: കാവേരി വിഷയത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ തമിഴ്‌നാട്ടില്‍ പ്രതിഷേധം. വിവിധ സംഘടനകള്‍ കരിങ്കൊടികളുമായി പ്രതിഷേധിച്ചു. ഇവരെ പൊലിസ് അറസ്റ്റ് ചെയ്ത് നീക്കി. നേരത്തെ ചെന്നൈ വിമാനത്താവളത്തിന് മുന്‍പില്‍ കറുത്ത ബലൂണുകള്‍ പറത്തിയും മോദിക്കെതിരെ പ്രതിഷേധമുണ്ടായി.

പ്രതിഷേധക്കാര്‍ കൊണ്ടുവന്ന കറുത്ത ബലൂണുകള്‍ പൊലിസുകാര്‍ കുത്തിപ്പൊട്ടിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. ചെന്നൈയുടെ പലഭാഗത്തും  പ്രതിഷേധക്കാര്‍ നിലയുറപ്പിച്ചിരിക്കുന്നതിനാല്‍ റോഡില്‍ ഇറങ്ങാതെ ഹെലികോപ്റ്ററിലാണ് മോദിയുടെ യാത്ര.

പ്രതിരോധ മന്ത്രാലയത്തിന്റെ നേതൃത്വത്തില്‍ ചെന്നൈയില്‍ നടത്തുന്ന ഡിഫ് എക്‌സ്‌പോ 2018 ഉദ്ഘാടനം ചെയ്യാനാണ് മോദി ചെന്നൈയിലെത്തിയത്.

Advt.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.