2024 February 29 Thursday
രാജീവ് ഗാന്ധി വധക്കേസില്‍ ജയില്‍മോചിതനായ ശാന്തന്‍ മരിച്ചു

പ്രസിഡന്റിനെ തലയില്‍ തൊട്ടനുഗ്രഹിച്ച് 102 വയസ്സുകാരന്‍ നന്ദ പ്രുസ്തി; പത്മശ്രീ പുരസ്‌ക്കാര വേദിയില്‍ ഹൃദയം കവര്‍ന്ന നിമിഷങ്ങളേറെ

ന്യൂഡല്‍ഹി: സാധാരണയില്‍ നിന്ന് വിഭിന്നമായിരുന്നു ഇത്തവണത്തെ പത്മശ്രീ പുരസ്‌ക്കാര വേദി. ഓറഞ്ച് വില്‍പനക്കാരന്‍ ഹരേകാല ഹജ്ജബ്ബ, കാടിന്റെ സര്‍വ്വ വിജ്ഞാന കോശം തുളസി ഗൗഡ..തുടങ്ങി സാധാരണക്കാരില്‍ സാധാരണക്കാരായ നിരവധി പേര്‍. അതുപോലെ രാജ്യത്തിന്റെ ഹൃദയം കവര്‍ന്ന രംഗങ്ങളുമുണ്ടായി വേദിയില്‍.

കാലില്‍ ചെരുപ്പിടാതെ വന്ന് പ്രധാനമന്ത്രിക്കൊപ്പം ഫോട്ടോയെടുക്കുന്ന തുളസിഗൗഡയുടം ഫോട്ടോ ഏറ്റെടുത്തിരുന്നു സോഷ്യല്‍ മീഡിയ. അതുപോലെ തന്നെ സോഷ്യല്‍ മീഡിയയില്‍ തരംഗമായിരിക്കുകയാണ് 102 വയസ്സുകാരന്‍ നന്ദ പ്രുസ്തി പ്രസിഡന്റിനെ തലയില്‍ തൊട്ടനുഗ്രഹിക്കുന്ന ചിത്രവും.

സാഹിത്യത്തിനും വിദ്യാഭ്യാസ മേഖലക്കും നല്‍കിയ സംഭാവനകളാണ് അദ്ദേഹത്തെ പുരസ്‌ക്കാരത്തിന് അര്‍ഹനാക്കിയത്. കഴിഞ്ഞ പതിറ്റാണ്ടുകളായി ജയ്പൂരിലും ഒഡീഷയിലുമുള്ള കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും വിദ്യാഭ്യാസം നല്‍കാന്‍ വേണ്ടി ജീവിക്കുകയായിരുന്നു ആ മനുഷ്യന്‍. നഗ്നപാദനായി നടന്നു വന്ന് ആദരം ഏറ്റുവാങ്ങുന്ന ഈ മുത്തശ്ശന്റെ ചിത്രം ഏറെ ആദരവോടെ ഹൃദയത്തോട്‌ചേര്‍ത്തു വെക്കുന്നു സോഷ്യല്‍ മീഡിയ.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.