2020 October 01 Thursday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

‘സൂപ്പര്‍ വുമണ്‍’- തീനാളങ്ങള്‍ക്കിടയില്‍ നിന്ന് 20 പേരെ രക്ഷിച്ച് 58കാരി

ന്യൂഡല്‍ഹി: ആളിക്കത്തുന്ന തീനാളങ്ങള്‍ക്കിടയില്‍ നിന്ന് 20 ജീവനുകളാണ് ജ്യോതി വര്‍മ എന്ന 58കാരി രക്ഷിച്ചത്. അതും മുളയേണി ഉപയോഗിച്ച്. ഫാക്ടറിയിലെ തൊഴിലാളികളായിരുന്നു 20 പേരും. ഡല്‍ഹിയിലെ സുല്‍ത്താന്‍പുരിയില്‍ തിങ്കളാഴ്ച രാവിലെയാണ് സംഭവം.

അയല്‍വാസിയാ കുന്തീദേവിയാണ് സമാപത്തെ കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന ഫാക്ടറിയില്‍ തീപിടിച്ച വിവരം ജ്യോതിയെ അറിയിച്ചത്. ഉടന്‍ ജ്യോതി ടെറസിലേക്കോടി. ജ്യോതിയെ കണ്ട കെട്ടിടത്തിനകത്തെ തൊഴിലാളികള്‍ ജ്യോതിയെ കണ്ടതോടെ സഹായത്തിനപേക്ഷിച്ചു. പ്രധാന വാതില്‍ ഫാക്ടറി മുതലാളി പൂട്ടിയതിനാല്‍ അവര്‍ക്ക് രക്ഷപ്പെടാന്‍ മറ്റൊരു മാര്‍ഗവും ഉണ്ടായിരുന്നില്ല.

എന്തുചെയ്യണമെന്നറിയാതെ നിന്ന ജ്യോതി ആദ്യം ഒരു സാരി തൊഴിലാളികള്‍ക്ക് എറിഞ്ഞു നല്‍കി. എന്നാല്‍ അതില്‍ തൂങ്ങി പുറത്തേക്കിറങ്ങാന്‍ തൊഴിലാളികള്‍ക്ക് ധൈര്യമുണ്ടായിരുന്നില്ല. പിന്നീടാണ് ജ്യോതിക്ക് വീട്ടിലെ ചെറിയ മുളയേണി ഓര്‍മ വന്നത്. അപ്പോഴേക്കും അയല്‍വാസിയായ ധര്‍മേന്ദ്രയുമെത്തിയിരുന്നു. വീട്ടിലെ ബാത്‌റൂമിന്റെ ജനലില്‍ നിന്ന് ഫാക്ടറിയിലെ ജനലിലേക്ക് ഏണി വച്ച് 20 പേരെ ഇവര്‍ രക്ഷപ്പെടുത്തി. എന്നാല്‍ അപ്പോഴേക്ക് കുട്ടികളുള്‍പെടെ ആറോളം പേര്‍ മരിച്ചിരുന്നു.

ഫാക്ടറി അനധികൃതമായാണ് പ്രവര്‍ത്തിക്കുന്നതെന്ന് പരാതി ഉയര്‍ന്നിട്ടുണ്ട്.

Advt.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.