കശ്മീര്‍: ജമ്മു കശ്മീരിലെ കുല്‍ഗാമില്‍ ജയ്‌ശെ മുഹമ്മദ് ഭീകരരെ സുരക്ഷാസേന വധിച്ചു. 24 മണിക്കൂറിനിടെ രണ്ട് ഏറ്റുമുട്ടലുകളിലായി മൂന്ന് ഭീകരരെയാണ് സുരക്ഷസേന വധിച്ചത്. കൊല്ലപ്പെട്ടവരില്‍ ഒരു പാകിസ്താനിയും ഉള്‍പെടുന്നു.
രഹസ്യാന്വേഷണ വിഭാഗത്തിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കുല്‍ഗാമിലെ അഹ്വാതു മേഖലയില്‍ ജമ്മു കശ്മീര്‍ പൊലിസും സി.ആര്‍.പി.ഫും സംയുക്തമായി നടത്തിയ തെരച്ചിലിനിടെയാണ് ഭീകരര്‍ കൊല്ലപ്പെട്ടത്.
മുഹമ്മദ് ഷാഫി ഗനി, മുഹമ്മദ് ആസിഫ് വാണി എന്നിവരാണ് മരിച്ച പ്രദേശവാസികളെന്ന് പൊലിസ് അറിയിച്ചു. ഇവര്‍ക്ക് ഭീകര സംഘടനായ ജയ്‌ശെ മുഹമ്മദുമായി ബന്ധമുണ്ടെന്ന് പൊലിസ് വ്യക്തമാക്കി. ഇവര്‍ നിരവധി കേസുകളില്‍ പ്രതിയാണെന്നും പൊലിസ് അറിയിച്ചു.
തിങ്കളാഴ്ച ബത്പുരയില്‍ നടന്ന മറ്റൊരു ഏറ്റുമുട്ടലില്‍ പാക് ഭീകരന്‍ കൊല്ലപ്പെട്ടിരുന്നു. ഭീകരസംഘടനകളിലേക്ക് ഇയാള്‍ യുവാക്കളെ റിക്രൂട്ട് ചെയ്തതായി കശ്മീര്‍ എഡി.ജി.പി വിജയ്കുമാര്‍ പറഞ്ഞു.
Comments are closed for this post.