യൂറോപ്യന്‍ മതേതരത്വത്തില്‍ നിന്ന് വ്യത്യസ്തമായി ഇന്ത്യന്‍ മതേതരത്വം മതവുമായി കലഹിക്കുന്നതല്ല. മറിച്ച് മതത്തിന്റെ മൂല്യങ്ങളെ സംരക്ഷിച്ചും വ്യക്തിയുടെ മത വിശ്വാസത്തെ അംഗീകരിച്ചുമാണ് ഇന്ത്യന്‍ മതേതരത്വമെന്നതിനാല്‍ മതേതര വിശ്വസി മതവുമായി ചേര്‍ന്ന് നില്‍ക്കണമെന്നും മതേതരത്വത്തെ ഉള്‍ക്കൊണ്ട് ന്യൂനപക്ഷ രാഷ്ട്രീയത്തെ ക്രിയാത്മകമായി സമുദായ ന വോത്ഥാനത്തിനായി ഉപയോഗപ്പെടുത്തുകയായിരുന്നു മുസ്ലിം ലീഗെന്നും സുന്നി യുവജന സംഘം സംസ്ഥാന സെക്രട്ടറി നാസര്‍ ഫൈസി ഓര്‍മ്മിപ്പിച്ചു
ന്യൂന പക്ഷ രാഷട്രീയവും മതേതര ഇന്ത്യയുമെന്ന പ്രമേയത്തില്‍ ജിസാനിലെ സാംത യില്‍ കെ എം സി സി സംഘടിപ്പിച്ച ചിന്തനീയം പരിപാടിയില്‍ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം
കെ.എം.സി.സി മുന്‍കാല നേതാവും കല്പറ്റ നിയോജക മണ്ഡലം മുസ്ലിം ലീഗ് വൈസ് പ്രസിഡന്റു മായ ബാപ്പു വെങ്ങാപ്പള്ളി ഉദ്ഘാടനം ചെയ്തു. അബ്ദുല്ല ഫൈസി കുഴിമണ്ണ അധ്യക്ഷം വഹിച്ചു.സെന്‍ട്രല്‍ കമ്മിറ്റി ഓര്‍ഗനൈസിങ് സെക്രട്ടറി ഇസ്മാഈല്‍ ബാപ്പു വലിയോറ , റസാഖ് വെളിമുക്ക് , സഫറുദ്ദീന്‍ ആലുക്കല്‍ ,ഹമീദ് മണലായ ഫൈസല്‍ കൊയ്‌ലാണ്ടി, ജാബിര്‍ തൃപ്പനച്ചി ,ശൂകൂര്‍ കെ.എം പ്രസംഗിച്ചു. മുനീര്‍ ഹുദവി ഉള്ളണം സ്വാഗതവും അബ്ദുല്ല അരീക്കോട് നന്ദിയും പറഞ്ഞു
Comments are closed for this post.