2023 October 02 Monday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

ചന്ദ്രനില്‍ റഷ്യയുടെ ലൂണ 25 പേടകം തകര്‍ന്നയിടം കണ്ടെത്തി നാസ ഓര്‍ബിറ്റര്‍

ചന്ദ്രനില്‍ റഷ്യയുടെ ലൂണ 25 പേടകം തകര്‍ന്നയിടം കണ്ടെത്തി നാസ ഓര്‍ബിറ്റര്‍

മോസ്‌കോ: റഷ്യയുടെ ലൂണ 25 ചന്ദ്രനില്‍ ഇടിച്ചിറക്കിയ ഇടത്ത് ഗര്‍ത്തം രൂപപ്പെട്ടതായി നാസ ഓര്‍ബിറ്ററിന്റെ കണ്ടെത്തല്‍. ഗര്‍ത്തത്തിന ് 10 മീറ്ററിലധികം വ്യാസമുണ്ട്. ഇതിന്റെ ചിത്രങ്ങള്‍ നാസ പുറത്തുവിട്ടു.

47 വര്‍ഷത്തിനിടെ റഷ്യയുടെ ആദ്യ ചാന്ദ്രദൗത്യമായിരുന്നു ലൂണ 25. ചന്ദ്രോപരിതലത്തിലെത്താന്‍ മണിക്കൂറുകള്‍ ശേഷിക്കെ ആഗസ്റ്റ് 19 നാണ് ലൂണ 25 തകര്‍ന്നുവീണത്. ലൂണ 25 ഇടിച്ചിറങ്ങിയിരിക്കാന്‍ സാധ്യത കല്‍പ്പിക്കുന്ന മേഖലയ്ക്കടുത്താണ് നാസ ഗര്‍ത്തം കണ്ടെത്തിയത്.

ചന്ദ്രനില്‍ 57.865 ഡിഗ്രി തെക്കന്‍ അക്ഷാംശത്തിലും 61.360 ഡിഗ്രി കിഴക്കന്‍ രേഖാംശത്തിലുമാണ് ഇത് സ്ഥിതി ചെയ്യുന്നത്. തെക്കന്‍ 69.545 ഡിഗ്രി തെക്കും 43.544 ഡിഗ്രി കിഴക്കുമായാണ് പേടകം ഇടിച്ചിറങ്ങിയത് എന്നാണ് റോസ്‌കോസ്‌മോസിന്റെ അനുമാനം. ലൂണ 25 ന്റെ ലാന്‍ഡിങ് പോയിന്റില്‍ നിന്ന 400 കിലോമീറ്റര്‍ അകലെയാണ് ഗര്‍ത്തം കണ്ടെത്തിയത്.

ലൂണയുടെ തകര്‍ച്ചയ്ക്ക് മുന്‍പ് എടുത്ത ചന്ദ്രോപരിതലത്തിന്റെ ചിത്രവും തകര്‍ച്ചയ്ക്ക് ശേഷം എടുത്ത ചിത്രവും താരതമ്യം ചെയ്താണ് എല്‍.ആര്‍.ഒ സംഘം പുതിയ ഗര്‍ത്തം കണ്ടെത്തിയത്.

Nasa orbiter spots Russia’s Luna-25 crash site on Moon


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.